വ്യാജ സ്വര്‍ണം പണയപ്പെടുത്തി തട്ടിപ്പ് സംഘം കൈക്കലാക്കിയത് ലക്ഷങ്ങള്‍

കണ്ണൂര്‍: വ്യാജ സ്വര്‍ണം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതികള്‍ മറ്റു രണ്ടു സ്വകാര്യ സ്ഥാപനങ്ങളില്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. പിടിയിലായ പെരുവളത്തുപറമ്പ് സ്വദേശിയും മലപ്പുറത്ത് താമസക്കാരനുമായ കെപി നവാസ് (49), ഉളിക്കല്‍, വണ്ട്യാം തോടിലെ ഇ.ജെ നിധിന്‍ (30) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ആലക്കോട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന അതുല്യ ഫിനാന്‍സില്‍ രണ്ട് വ്യാജ സ്വര്‍ണ്ണവളകള്‍ പണയം വച്ച് 1,70,000 തട്ടിയെടുത്തതായി സംഘാംഗമായ നിധിന്‍ പൊലീസിന് മൊഴി നല്‍കി. ഫെബ്രുവരി, മെയ് മാസങ്ങളിലായി ആലക്കോട് ടൗണിലെ മരിയ ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ എട്ടു വ്യാജവളകള്‍ പണയം വച്ച് 6,75,000 രൂപ തട്ടിയെടുത്തതായും മെയ് മാസത്തില്‍ കാര്‍ത്തികപ്പുരത്തെ അതുല്യ ഫിനാന്‍സില്‍ നാലു വളകള്‍ പണയം വച്ച് 3,25,000 രൂപ തട്ടിയെടുത്തുവെന്നും പ്രതി സമ്മതിച്ചതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
തളിപ്പറമ്പില്‍ ഉള്‍പ്പെടെ നാലിടത്ത് കല്യാണം കഴിച്ച കെ.പി നവാസ് ആണ് തട്ടിപ്പ് സംഘത്തിന്റെ തലവനെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page