ഇസ്ലാമിക ആശയ പ്രകാശനത്തിൽ പണ്ഡിത ധർമ്മം മഹത്തരം: വ്യാജ ത്വരീഖത്തുകളെ കരുതിയിരിക്കുക: ഹിമമി സംഗമം

പുത്തിഗെ: പാരമ്പര്യ ഇസ്ലാമിക ചിന്തകളെയും പണ്ഡിതശ്രേഷ്ഠരേയും സമൂഹത്തിന് മുന്നിൽ നിരന്തരം താറടിക്കുന്ന വ്യാജ ത്വരീഖത്തുകളെ കരുതിയിരിക്കണമെന്നും വ്യാജ ത്വരീഖത്തുകൾക്ക് പിന്തുണ നൽകുന്ന നവീന വാദികളേയും പുത്തൻ പ്രസ്ഥാനക്കാരേയും പ്രബുദ്ധ കേരളം പണ്ടുമുതലേ തള്ളിക്കളഞ്ഞതാണെന്നും ഹിമമി സംഗമം അഭിപ്രായപ്പെട്ടു. ഇസ്ലാമിക സൗന്ദര്യ പ്രകാശനത്തിന്റെ വക്താക്കളായ നിസ്വാർത്ഥ പണ്ഡിതരെ സമൂഹത്തിനുമുന്നിൽ അപഹാസ്യരാക്കാമെന്ന ധാരണ വിലപ്പോവില്ലെന്നും സംഗമം കൂട്ടിച്ചേർത്തു. പുതിയ കാല പ്രബോധന സാധ്യതകളും നൂതന ആശയങ്ങളും ചര്‍ച്ച ചെയ്തു.
മുഹിമ്മാത്ത് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ജനറൽ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്‌ഘാടനം ചെയ്‌തു. അബ്ദുൽ ഖാദർ സഖാഫി അധ്യക്ഷത വഹിച്ചു. സിയാറത്ത്, മൗലിദ് ജല്‍സ, പഠന ക്ലാസുകൾ, ആലംപാടി ഉസ്താദ് അനുസ്മരണം തുടങ്ങിയവ ഉണ്ടായിരുന്നു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ സിയാറത്തിനും അബ്ദുറഹ്മാൻ അഹ്‌സനി, അബ്ദുസ്സലാം അഹ്‌സനി കാമിൽ സഖാഫി ക്ലാസ്സുകൾക്കും നേതൃത്വം നൽകി.

ഹിമമീസ് അസോസിയേഷൻ ഭാരവാഹികളായി അബ്ദുൽ അസീസ് ഹിമമി ഗോസാഡ(പ്രസി), : മുബീൻ ഹിമമി സഖാഫി ബൈദല (ജന:സെക്ര) , ഉമർ ഹിമമി സഖാഫി കോളിയൂർ(ഫിനാൻസ് ), അബൂബക്കർ ഹിമമി കുപ്പെട്ടി, റാഷിദ് ഹിമമി സഖാഫി പള്ളത്തൂർ, ജുനൈദ് ഹിമമി കക്കിഞ്ചെ(വൈ. പ്രസി), സ്വഫ്‌വാൻ ഹിമമി സഖാഫി ആദൂർ ( ജന.സെക്ര) , ഹാഫിള് ജമാൽ ഹിമമി, ഖലീൽ ഹിമമി പച്ചമ്പള (സെക്ര)എന്നിവരെ തെരെഞ്ഞെടുത്തു. മൂസ സഖാഫി കളത്തൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page