കാസര്‍കോട്: മുനിസിപ്പാലിറ്റികളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മറ്റി കാസര്‍കോട് നഗര സഭയിലേക്ക് മാര്‍ച്ച് നടത്തി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സിപിഎം വിദ്യാനഗര്‍ ലോക്കല്‍ സെക്രട്ടറി പി ജാനകി ആധ്യക്ഷ്യം വഹിച്ചു. ടിഎംഎ കരിം, എം സുമതി, ശാന്തകുമാരി, അനില്‍ ചെന്നിക്കര, കാസര്‍കോട് ലോക്കല്‍ സെക്രട്ടറി എസ് സുനില്‍ സംസാരിച്ചു.







