കുമ്പള: കുമ്പള ഗ്രാമപഞ്ചായത്തു ഭരണസമിതി ജനങ്ങളെ അവഗണിക്കുന്ന സമീപനം ഉപേക്ഷിക്കണമെന്ന് ബിജെപി കുമ്പള പഞ്ചായത്ത് കമ്മറ്റി മുന്നറിയിച്ചു. 50 വർഷത്തോളം പഞ്ചായത്ത് ഭരിച്ചു നാടിനെ പ്രാകൃതാവസ്ഥയിൽ തളച്ചിടുകയായിരുന്നു ഭരണ കക്ഷിയെന്നു ബി ജെ പി ആരോപിച്ചു . സമീപ പഞ്ചായത്തുകൾ പല വികസന പദ്ധതികൾ നടപ്പിലാക്കി മുമ്പോട്ടു വരുമ്പോൾ ഏക കക്ഷി ഭരണത്തിലൂടെ അധികാരത്തിൽ വന്നവർ മുമ്പുണ്ടായ പല വികസനങ്ങൾ പദ്ധതികളും ഇല്ലാതാക്കുകയായിരുന്നുവെന്നു യോഗം അപലപിച്ചു. കുമ്പള ബസ്റ്റാൻഡ്, ഓട്ടോ പാർക്കിംഗ്, കുമ്പള ഹൈസ്കൂൾ പരിസരത്തുള്ള ശുചിത്വമിഷന്റെ ടോയ്ലറ്റ് കം ഷോപ്പിംഗ് സെന്റർ ഇന്നിവ ഇപ്പോൾ ഉപയോഗശൂന്യമായികിടക്കുന്നു. മത്സ്യ മാർക്കറ്റ് പണിയുന്നത് തന്നെ മത്സ്യത്തൊഴിലാളികൾക്ക് ഉപകാരപ്രദമാകുന്ന രീതിയിലല്ല. ഇതിന്റെ ഫലമായി ആണ് ഓരോ ഭരണസമിതി അധികാരത്തിൽ വരുമ്പോഴും മാർക്കറ്റിന്റെ പേരിൽ കോടികൾ ധൂർത്തടിക്കുന്നു.പക്ഷേ ഇതുമൂലം മത്സ്യ വില്പന തൊഴിലാളികൾക്കു പ്രയോജനം ഉണ്ടാവുന്നുല്ല. പഞ്ചായത്തിന്റെ അധീനതയിലുള്ള ബിൽഡിങ്ങുകൾ പൊളിച്ചു മാറ്റിപ്പണിയുന്നതാണ് ആകെ നടക്കുന്നത്. മാർക്കറ്റിന് ആവശ്യമായ റോഡ് പോലും ഇല്ല. ഏറ്റവും വരുമാനമുണ്ടായിരുന്ന കുമ്പള പഞ്ചായത്ത് ഇന്ന് വരുമാനമില്ലാത്ത പഞ്ചായത്തായിക്കൊണ്ടിരിക്കുന്നു . ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി ബിജെപി മുമ്പോട്ട് വരുമെന്ന് പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി മുന്നറിയിച്ചു. ബിജെപി കുമ്പള സൗത്ത് പ്രസിഡണ്ട് സുജിത് റായ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ രമേശ് ഭട്, നോർത്ത് ബിജെപി പ്രസിഡന്റ് ശിവപ്രസാദ് റൈ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത് കുമാർ, ശാരദ, അമിത ആൽവ, പഞ്ചായത്ത് സെക്രട്ടറി വിവേകാനന്ദ ഷെട്ടി, വിനോദൻ കടപ്പുറം, ശശികുമ്പള പ്രസംഗിച്ചു.







