കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥിരം ഡോക്ടറെ നിയമിക്കണം: കെഎസ്‌കെടിയു

കരിന്തളം: കോയിത്തട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് സ്ഥിരം ഡോക്ടർമാരെ നിയമിക്കുകയും ആശുപത്രിയുടെ പ്രവർത്തനം വൈകുന്നേരം 6 മണിവരെ ആക്കുകയും വേണമെന്ന് കെഎസ്‌കെടിയു കരിന്തളം ഈസ്റ്റ് സമ്മേളനം ആവശ്യപ്പെട്ടു.

ഡോക്ടർമാരുടെ കുറവു മൂലം രോഗികൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നു.
കോയിത്തട്ട പി. കരുണാകരൻ നഗറിൽ നടന്ന സമ്മേളനം കെഎസ്‌കെടിയു ജില്ലാ എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണൻ ചാളക്കാട് ഉദ്ഘാടനം ചെയ്തു. ലെനിൻ പ്രസാദ് അധ്യക്ഷത വഹിച്ചു. എം. ചന്ദ്രൻ , വി.കെ. ജയചന്ദ്രൻ, പി.പി. രാജേഷ് പ്രമേയങ്ങൾ അവതരിപ്പിച്ചു.
പാറക്കോൽ രാജൻ, കെ. സതീശൻ, ഉഷാ രാജു, എൻ. രമണൻ, വിനോദ് പന്നിത്തടം, ടി.ടി. ജയശ്രീ ,വരയിൽ രാജൻ, വി വി കുമാരൻ പ്രസംഗിച്ചു.
വില്ലേജ് ഭാരവാഹികളായി പി.പി. രാജേഷ് (പ്രസി), ഷൈലജ സുരേഷ് (വൈസ് പ്രസി), എം. ചന്ദ്രൻ (സെക്ര), വി വി കുമാരൻ (ജോ.സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page