കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് മീലാദ് ഫെസ്റ്റിൻ്റെ പ്രവർത്തനഫണ്ട് ഉദ്ഘാടനം ഹൈദ്രോസ് ജുമാമസ്ജിദിൽ നടന്നു. ജീവ കാരുണ്യ പ്രവർത്തകനും കെ എം സി സി നേതാവുമായ മുഹമ്മദ്കുഞ്ഞി കുളത്തിങ്കാൽ മീലാദ് കമ്മിറ്റി ചെയർമാൻ അയ്യൂബ് ബറക്കാത്തിന് ആദ്യ ഫണ്ട് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഖത്തീബ് ജുനൈദ് ജലാലി പ്രാർത്ഥന നടത്തി. ജമാഅത്ത് പ്രസിഡണ്ട് ഹബീബ് കൂളിക്കാട്, സെക്രട്ടറി കെ യു ദാവൂദ്, ട്രഷറർ ബഷീർ മാട്ടുമ്മൽ, വൈ : പ്രസിഡണ്ട് ഹനീഫ ബികെ, സദർ മുഅല്ലിം ജുനൈദ് റഹ്മാനി, മിലാദ് കമ്മിറ്റി ഭാരവാഹികളായ ആഷിഖ് ഇസ്ഹാഖ് ഹാജി, മശ്ഹൂദ് കുളത്തി ങ്കാൽ, അൻസാരി മാട്ടുമ്മൽ, ഷാഹുൽ ഹമീദ്, സത്താർ കൊളവയൽ, ജമാഅത്ത് കമ്മിറ്റി മെമ്പർമാരായ സി എച്ച് മുഹമ്മദ് കുഞ്ഞി ഹാജി, കുഞ്ഞഹമ്മദ് കുളത്തിങ്കാൽ, മൂസ റൈറ്റർ, ഇഖ്ബാൽ കുളിക്കാട് , ഹനീഫ കുളത്തിങ്കാൽ, തിഡിൽ അബദുൾ റഹ്‌മാൻ, അൻവർ പി ബി, ബഷീർ ബെസ്റ്റ് ഇന്ത്യ, അബ്ദുൾ ഖാദർ നാസർ എൻ വി, തൊട്ടിയിൽ മുഹമ്മദ് കുഞി, ശിഹാബ് കുളത്തിങ്കാൽ, സമീർ, അക്ബർ, ഷാഫി ചിത്താരി, ഹനീഫ, അഹമ്മദ് കപ്പണക്കാൽ, ഖാലിദ് കുന്നുമ്മൽ പങ്കെടുത്തു.







