മംഗളൂരു: 13 ഓളം ക്രിമിനല്‍ കേസുകളിലെ വാറണ്ട് പ്രതി മഞ്ചേശ്വരത്ത് പിടിയില്‍. ഉള്ളാള്‍ താലൂക്കിലെ മാര്‍ഗത്തലെ സ്വദേശിയും മഞ്ചേശ്വരം പാവൂരില്‍ താമസക്കാരനുമായ ഉമ്മര്‍ നവാഫ് (33) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഏഴുവര്‍ഷമായി മഞ്ചേശ്വരത്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. ഉമ്മര്‍ നവാഫിനെതിരെ 30 ലധികം ജാമ്യമില്ലാ വാറണ്ടുകളുണ്ട്. കവര്‍ച്ച, അക്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 13 കേസുകളില്‍ പ്രതിയാണ്. ഒളിവില്‍ പോയതിനെ തുടര്‍ന്ന് യുവാവിനെ പിടികൂടാന്‍ സ്‌പെഷ്യല്‍ ടാസ്‌ക് ടീം രൂപീകരിച്ചിരുന്നു. പ്രതിയെ തിങ്കളാഴ്ച വൈകീട്ട് മംഗളൂരു കോടതിയില്‍ ഹാജരാക്കും.








