കാസര്‍കോട്: പരവനടുക്കത്തെ മുന്‍ ഓട്ടോ ഡ്രൈവര്‍ പെരുമ്പള, കനക്കരംകോടി മൂലയിലെ സി. ഭാസ്‌കരന്‍ (59) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് (തിങ്കള്‍) ഉച്ചയോടെ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മുൻ പ്രവാസി കൂടിയാണ് ഭാസ്‌കരന്‍.
ഭാര്യ: ഉഷ. മക്കള്‍: തേജസ്, തീര്‍ത്ഥ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: മധുസൂദനന്‍, ഉമ, ലീല. പരേതരായ കുഞ്ഞിരാമന്‍ – മീനാക്ഷിയമ്മ മാതാപിതാക്കളാണ്.







