ബിൽഡിംഗ് പെർമിറ്റിന് 15000 രൂപ കൈക്കൂലി; കണ്ണൂർ കോർപ്പറേഷനിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ വിജിലൻസിന്റെ പിടിയിൽ
കണ്ണൂർ: കോർപ്പറേഷനിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ 15,000 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസിന്റെ പിടിയിലായി. എടക്കാട് സോണൽ ഓഫീസിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ പി മുഹമ്മദ് അസ്ലമിനെയാണ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കൈക്കൂലിപ്പണവുമായി കൈയ്യോടെ പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.ബിൽഡിംഗ് പെർമിറ്റിനുള്ള അപേക്ഷ പത്തുമാസത്തിലധികമായി വെച്ച് താമസിക്കുകയും തുടർന്ന് പെർമിറ്റ് അനുവദിക്കാൻ 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആദ്യ ഗഡുവായ 15,000 രൂപ കൈക്കൂലി എത്തിക്കാൻ പരാതിക്കാരനോട് എൻജിനീയർ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് പരാതിക്കാരൻ …