ജീവിതം കെട്ടിപ്പടുക്കാൻ ശരിയായ കരിയർ മാർഗനിർദേശം പ്രധാനം: രമേശ് ചെന്നിത്തലകാസർകോട് : ജീവിതവിജയം കൈവരിക്കാൻ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടൊപ്പം ശാസ്ത്രീയമായ കരിയർ മാർഗനിർദേശവും അനിവാര്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ സംസ്ഥാനവ്യാപകമായി നടത്തുന്ന കോംപിറ്റൻസി അവെയർനസ് പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദേഹം. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിൽസാധ്യതകൾ, അതിനുവേണ്ട തയ്യാറെടുപ്പ്, മത്സരപരീക്ഷകളെ അഭിമുഖീകരിക്കേണ്ട രീതി, അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ ആയിരത്തോളം ഹയർ സെക്കൻഡറി സ്കൂളുകളിൽ ഈ പരിപാടി സംഘടിപ്പിക്കുമെന്നു അദ്ദേഹം പറഞ്ഞു. ഡോ. സെഡ്. എ. അഷറഫ് അധ്യക്ഷത വഹിച്ചു. എം.പി. രാജ്മോഹൻ ഉണ്ണിത്താൻ, എം എൽ എ കല്ലട്ര മാഹിൻ മുഖ്യാതിഥികളായിരുന്നു . കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. എൻ. കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി.ഷിഫാന വി. കെ. ,മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് സൈഫുള്ള തങ്ങൾ, സ്കൂൾ മാനേജർ അബ്ദുല്ല കുഞ്ഞി, പ്രിൻസിപ്പൽ അബ്ദുല്ല കുഞ്ഞി, സുബിൻ ജോസ് , വി. കെ. പി. ഇസ്മായിൽ ഹാജി, ഒ. കെ. മഹ്മൂദ്, കെ. ടി. മുഹമ്മദ്, ഡോ കെ എ അഷറഫ് , നിസാർ പെറുവാഡ്







