ഉറങ്ങിക്കിടക്കുകയായിരുന്ന ഡോക്ടറുടെ കഴുത്തില്‍ നിന്ന് 20 ഗ്രാം സ്വര്‍ണ്ണമാല തട്ടിപ്പറിച്ചെടുത്തു; അക്രമി രക്ഷപ്പെട്ടത് അയല്‍വാസിയുടെ ബൈക്കുമായി

കാസര്‍കോട്: വീട്ടിനകത്ത് ഉറങ്ങിക്കടക്കുകയായിരുന്ന റിട്ട. ഡോക്ടറുടെ കഴുത്തില്‍ നിന്നു 20 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമാല തട്ടിപ്പറിച്ചെടുത്തതായി പരാതി. വിട്‌ള, ഇടിക്കിതുവിലെ സൂര്യനാരായണ (79)യുടെ പരാതിയില്‍ വിട്ള പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.ഡോക്ടറുടെ വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പുതുതായി ജനല്‍ സ്ഥാപിക്കുന്നതിന് ചുമര് തുരന്നിരുന്നിരുന്നു. ഇതുവഴി അകത്ത് കടന്ന മോഷ്ടാവ് സൂര്യനാരായണ ഉറങ്ങി കിടക്കുകയായിരുന്ന മുറിയിലെത്തി. തുടർന്ന് ഡോക്ടറുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചോടുകയായിരുന്നു. ഡോക്ടര്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ ഒരാള്‍ ഓടിപ്പോകുന്നതായി കണ്ടിരുന്നു. ബഹളം കേട്ട് അയല്‍ക്കാര്‍ ഓടിക്കൂടി. ഈ സമയത്താണ് അയല്‍വാസിയായ ആനന്ദ സഫല്യയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കു കാണാനില്ലെന്ന കാര്യം വ്യക്തമായത്. ഇതേ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് ബണ്ട്വാള്‍, ബിസി റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അക്രമിയെ കണ്ടെത്താനുളള ശ്രമം പൊലീസ് ഊർജജിതമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page