കണ്ണൂര്‍: പോക്‌സോ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്ന പ്രതി മരിച്ചു. കണ്ണൂര്‍, പെരിങ്ങളത്ത് ഹൗസില്‍ മുഹമ്മദ് (66) ആണ് മരിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ മുഹമ്മദിനെ കോടതി 20 വര്‍ഷത്തെ കഠിനതടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. ശിക്ഷ അനുഭവിച്ചു വരുന്നതിനിടയില്‍ ജുലൈ 21ന് അസുഖബാധിതനായി മുഹമ്മദിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വച്ച് ചികിത്സക്കിടയിലാണ് മരണം സംഭവിച്ചത്.








