ഹൈദരാബാദ്: അണക്കെട്ടില്‍ വീണയുവാവിനെ രക്ഷപ്പെടുത്തുന്നതിന് അണക്കെട്ടിലേക്ക് ചാടിയ മൂന്നു യുവാക്കള്‍ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. തെലുങ്കാന നിസാമാബാദിലെ ഓട്ടോനാന്‍ സ്വദേശികളായ കലിം (24), അസിം (24), നജൂവത്ത് (24) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാന്ദേഡിലെ അര്‍ഹാ(17)നെ കാണാതായി.
വെള്ളത്തില്‍ വീണ അര്‍ഹാനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റു മൂന്നു പേര്‍ ഒഴുക്കില്‍പ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് അസിം, നജുവത്ത്, കലിം എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അര്‍ഹാനു വേണ്ടി തിരച്ചില്‍ തുടരുകയാണ്.







