കാലിഫോർണിയയിൽ 9-വയസ്സുള്ള ഇരട്ടക്കുട്ടികളെ പിതാവ് തട്ടിയെടുത്തു; തിരച്ചിൽ ഊർജിതം

പി പി ചെറിയാൻ കാലിഫോർണിയ: കാലിഫോർണിയയിലെ ലങ്കാസ്റ്ററിൽ ഒൻപത് വയസ്സുള്ള ഇരട്ടക്കുട്ടികളെ പിതാവ് തട്ടിയെടുതായി പരാതി. ജൂലൈ 23-നാണ് സോളമൻ, മരോഷിന എന്നീ കുട്ടികളെ ഇവരുടെ പിതാവായ ഡേവിഡ് സുക്കോണിക്ക് (71) തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് ശേഷം ദിവസങ്ങൾ പിന്നിട്ടിട്ടും കുട്ടികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.തവിട്ടുനിറത്തിലുള്ള മുടിയും കണ്ണുകളുമുള്ള ഡേവിഡിനെയും മക്കളെയും സോളോയിസ്റ്റ് എന്ന് രജിസ്ട്രേഷൻ നമ്പറുള്ള 2011 മോഡൽ കറുത്ത ലിങ്കൺ ടൗൺ കാറിലാണ് അവസാനമായി കണ്ടത്. കുട്ടികളുടെ ജീവന് ഭീഷണിയുണ്ടാകാൻ സാധ്യതയുണ്ടെന്നും അവരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും പോലീസ് …

യുഎസ്-ഇറാൻ സംഘർഷം: വ്യോമാക്രമണങ്ങൾക്ക് താൽക്കാലിക വിരാമം; ചർച്ചകൾക്ക് സാധ്യത : ട്രംപ്‌

പി പി ചെറിയാൻ വാഷിംഗ്ടൺ: ഇറാന് നേരെ തുടർച്ചയായി രണ്ടാഴ്ചയോളം നടത്തിയ വ്യോമാക്രമണങ്ങൾക്ക് ശേഷം സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി യുഎസ് ഭരണകൂടം അറിയിച്ചു. ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾക്ക് അവസരമൊരുക്കാനാണ് ആക്രമണങ്ങളിൽ നിന്ന് താൽക്കാലികമായി പിന്മാറുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്സ് വ്യക്തമാക്കി.  ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ യുഎസ് ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതോടെ, തങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ നിർത്തിയാൽ തിരിച്ചടിയും അവസാനിപ്പിക്കാമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. കാസ്പിയൻ കടലിൽ ഇറാന്റെ കപ്പലിന് നേരെ ഉക്രെയ്ൻ നടത്തിയ ആക്രമണത്തെ …

എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

ലക്‌നൗ: എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ മഹോഞ്ചയിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. മനീഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ഹനീഫ് മന്‍സൂരിയെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊലപാതകം നടന്നത്. മദ്യലഹരിയില്‍ വീട്ടിലെത്തിയ ഹനീഫ് മന്‍സൂരി വീണ്ടും മദ്യപിക്കാന്‍ തുടങ്ങി. ഇത് തടയാന്‍ ശ്രമിച്ച മനീഷയെ അരിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അഞ്ചു വയസ്സുള്ള മകന്റെയും രണ്ടരവയസ്സുള്ള മകളുടെയും മുന്നില്‍ വച്ചായിരുന്നു കൃത്യം നടത്തിയത്. കൊലപാതകക്കുറ്റത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി പ്രതി പൊലീസിനെ വിളിക്കുകയും കള്ളക്കഥകള്‍ ഉണ്ടാക്കുകയും …

കുമ്പള ഗ്രാമ പഞ്ചായത്ത്-ആരോഗ്യ വകുപ്പ് സംയുക്ത മെഡിക്കല്‍ ക്യാമ്പ് നടത്തി

കുമ്പള: ഗ്രാമ പഞ്ചായത്ത്, അലോപതി, ആയുര്‍വേദ, യൂനാനി, ഹോമിയോപതി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.ജൂലൈ 7ന് ആരംഭിച്ച ക്യാമ്പ് കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. നൂറുകണക്കിന് രോഗികള്‍ പങ്കെടുത്തു.സമാപന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡന്റ് ബല്‍കീസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി ഖാലിദ്, വാര്‍ഡ് മെമ്പര്‍മാര്‍ പങ്കെടുത്തു. അലോപ്പതി, ആയുര്‍വേദ, യൂനാനി, ഹോമിയോപ്പതി ഡോക്ടര്‍മാരായ ഡോ. ഷക്കീറലി, ഡോ. രാജീവ്, ഡോ. …

റിട്ട. എസ് ഐ ധന്‍രാജ് കാസര്‍കോട്, പാറക്കട്ടയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: പ്രമാദമായ നിരവധി കേസുകളുടെ അന്വേഷണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന റിട്ട. എസ് ഐ ധന്‍രാജി(65)നെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി മുരളീധരന്റെ മകനായ ധന്‍രാജ് കാസര്‍കോട്, പാറക്കട്ടയില്‍ വീടു വച്ച് താമസിച്ചു വരികയായിരുന്നു.ഇന്ന് (തിങ്കള്‍) രാവിലെയാണ് ധന്‍രാജിനെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ജോലി നോക്കിയിരുന്ന ധനരാജ് മികച്ച കുറ്റാന്വേഷകനായിരുന്നു. കാസര്‍കോട് ക്രൈംബ്രാഞ്ച് …

ഇവിഎം തട്ടിപ്പ്: ബിഎം ജമാലിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പരാതി നല്‍കി; ആഭ്യന്തര മന്ത്രി പരാതി പൊലീസ് ചീഫിന് കൈമാറി

കാസര്‍കോട്: ഇവിഎം ഹാക്കിംഗിനു സാധ്യതയുണ്ടെന്നു നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് നേതാവ് ബിഎം ജമാല്‍ യുഡിഎഫ് നേതാക്കന്മാരെ അറിയിച്ചു അത് തടയുന്നതിനു പണം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജില്ലാ പൊലീസ് ചീഫ് പി. നിധിന്‍രാജിനു കൈമാറി.വാര്‍ത്ത ലേഖകരോട് ഇന്ന് രാവിലെ സംസാരിക്കുന്നതിനിടയില്‍ ഇക്കാര്യം പത്രലേഖകര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതിനു അത് സംബന്ധിച്ച് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നു മന്ത്രി പ്രതികരിച്ചുടന്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പരാതി തയ്യാറാക്കി അപ്പോള്‍ തന്നെ ആഭ്യന്തര മന്ത്രിക്കു …

കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു

കാസര്‍കോട്: അധ്യാപകനും മാധ്യമപ്രവര്‍ത്തകനും സാക്ഷരതാ പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍ (77) അന്തരിച്ചു.ദീര്‍ഘകാലമായി മാതൃഭൂമിയുടെ ഹൊസ്ദുര്‍ഗ് പ്രാദേശിക ലേഖകനായിരുന്നു കാവുങ്കല്‍ നാരായണന്‍. കാന്‍ഫെഡിന്റെ ജില്ലയിലെ മുതിര്‍ന്ന സാരഥികളില്‍ ഒരാളാണ്. അധ്യാപകന്‍, സാക്ഷരതാ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. പള്ളിക്കര, കീക്കാന്‍ ഗവ. യുപി സ്‌കൂള്‍, കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ,മട്ടന്നൂര്‍ പഴശ്ശിരാജ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ബേളൂര്‍ ശ്രീ ശങ്കര എയുപി സ്‌കൂള്‍, പറക്കളായി ഗവ. യുപി സ്‌കൂള്‍ …

വേണം ഉള്ളറിയും യന്ത്രം!

നാരായണന്‍ പേരിയ ”തന്നതില്ല പരനുള്ളുകാട്ടുവാന്‍ഒന്നുമേ നരനുപായമീശ്വരന്‍” (അന്യന്റെ ഉള്ള്- ഉള്ളിലുള്ളത്- മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുക്കാനുള്ള ഉപായമൊന്നും ഈശ്വരന്‍ തന്നിട്ടില്ല). എന്നാല്‍, ഭാഷയുണ്ട്; അതിനും പരിമിതികളുണ്ട്. അര്‍ത്ഥശങ്കകാരണം തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. പറയുന്ന ആള്‍ ഉദ്ദേശിച്ചതായിരിക്കില്ല കേള്‍ക്കുന്നവര്‍ മനസ്സിലാക്കുന്നത്. അര്‍ത്ഥശങ്ക- അതൊരു വിലങ്ങു തടിയാണ്. അന്യന് തന്റെ ഉള്ള് കാണിച്ചു കൊടുക്കാന്‍ ഉപായമില്ല എന്ന് കവി, അതൊരല്‍പം മാറ്റിപ്പറയുക: പരന്റെ ഉള്ള് കാണാന്‍ എന്ന്. മറ്റുള്ളവരുടെ മനസ്സിലുള്ളത് എന്തെന്ന് കാണാനുള്ള ഉപായമില്ലല്ലോ നമുക്ക്- പരഹൃദയജ്ഞാനോപായമില്ല. എക്‌സ്‌റേ പോലെ ഉള്ളിലുള്ളത് കാണാനുതകുന്ന ഒരുപകരണം. …

16കാരിയുടെ പിന്നാലെ നടന്നും മെസേജ് അയച്ചും ശല്യം ചെയ്തതായി പരാതി; കൊടിയമ്മ സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: 16കാരിയുടെ പിന്നാലെ നടന്നും ഫോണില്‍ മെസേജ് അയച്ചും ശല്യം ചെയ്യുന്നതായി പരാതി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കൊടിയമ്മയിലെ കലന്തര്‍ഷാനി(26)ക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി കുമ്പള പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ എവിടെ നിന്നോ സംഘടിപ്പിച്ചാണ് ശല്യം ചെയ്യാന്‍ തുടങ്ങിയതെന്നു പറയുന്നു. എന്നാൽ യുവാവ് അയച്ച മെസേജുകളോടൊന്നും പെണ്‍കുട്ടി പ്രതികരിച്ചില്ല. ഇതോടെയാണ് പിന്നാലെ നടന്ന് ശല്യം ചെയ്യാന്‍ തുടങ്ങിയതത്രെ. ഇതോടെ പെണ്‍കുട്ടി വിവരം വീട്ടിലറിയിച്ചു. തുടര്‍ന്നാണ് പൊലീസില്‍ …

റോഡരുകിലെ മാവിന്‍കൊമ്പ് പൊട്ടി ദേഹത്തേക്ക് വീണു; നിസ്‌കാരത്തിന് പള്ളിയില്‍ കയറുകയായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം

പയ്യന്നൂര്‍: നിസ്‌കാരത്തിനായി പള്ളിയില്‍ കയറുന്നതിനിടയില്‍ മാവിന്‍കൊമ്പ് പൊട്ടി ദേഹത്തേക്ക് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. രാമന്തളി, ചേനോത്ത് അങ്ങാടിയിലെ ഇസ്മായില്‍(63)ആണ് മരിച്ചത്. ഇന്നലെ (ഞായര്‍) രാത്രി ഇശ നിസ്‌കാരത്തിന് പള്ളിയില്‍ കയറുന്നതിനിടയിലാണ് സംഭവം. സ്‌കൂട്ടര്‍ പള്ളിവളപ്പിനു പുറത്ത് നിര്‍ത്തി രാമന്തളി മുഹ് യുദ്ദീന്‍ പള്ളിയിലേക്ക് കയറുന്നതിനിടയില്‍ റോഡരുകിലെ മാവിന്‍കൊമ്പ് പൊട്ടി ദേഹത്ത് വീണാണ് അപകടമുണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.പരേതരായ ഇറയത്ത് മുഹമ്മദ് കുഞ്ഞിയുടെയും ചേനോത്ത് അങ്ങാടിയില്‍ ഹവ്വഉമ്മയുടെയും മകനാണ്. ഭാര്യ: സിഎച്ച് ഖൈറുന്നീസ. മക്കള്‍: സുഹൈല്‍, ജുസൈല, …

ശക്തമായ മഴയിൽ ആശുപത്രിയുടെ മതിലിടിഞ്ഞു; മൂന്നു കാറുകൾക്ക് കേടുപാട്

കാസർകോട്: ശക്തമായ മഴയിൽ ആശുപത്രിയുടെ മതിലിടിഞ്ഞു മൂന്നു കാറുകൾക്കു നാശം നേരിട്ടു. ആസ്റ്റർ മിംസ് ആശുപത്രിയുടെ മതിലാണ് ഭാഗികമായി തകർന്നത്. മതിലിനടുത്തു പാർക്ക് ചെയ്തിരുന്ന കാറുകൾക്കാണ് കോട്ടം സംഭവിച്ചത്. ആളപായമില്ല. മഴയെത്തുടർന്നു ആശുപത്രി കോമ്പൗണ്ടിൽ വെള്ളം താഴ്ന്നാണ് അപകടമുണ്ടായതെന്നു പറയുന്നു. ഞായറാഴ്ച രാത്രി 7.30ഓടെയായിരുന്നു അപകടം. ആശുപത്രി കോമ്പൗണ്ടിന് പുറത്ത് ആള്‍ സഞ്ചാരമുള്ള സ്ഥലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്. കാറുടമകള്‍ ആശുപത്രിയിലേക്ക് പോയതിനാലാണ് വലിയ അപകടം ഒഴിവായത്.

ഇന്നത്തെ പ്രധാന വാർത്തകൾ

​ യു.എസ്. – ഇറാൻ സൈനിക നടപടികൾക്ക് താൽക്കാലിക വിരാമം; ചർച്ചകൾ പുരോഗമിക്കുന്നു.​അമേരിക്കയും ഇറാനും തമ്മിൽ നിലനിന്നിരുന്ന വ്യോമാക്രമണങ്ങൾക്ക് താൽക്കാലിക ആശ്വാസം. ഇറാന് നേരെ നടത്തിവന്നിരുന്ന ആക്രമണങ്ങൾ യു.എസ് താൽക്കാലികമായി നിർത്തിവെച്ചതോടെ, തങ്ങളുടെ തിരിച്ചടികളും നിർത്തിവെച്ചതായി ഇറാൻ സൈന്യം അറിയിച്ചു. ഒമാന്റെ മധ്യസ്ഥതയിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത സുരക്ഷയും മറ്റ് ചർച്ചകളും പുരോഗമിക്കുകയാണ്. ​ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ശഹാബുദ്ദീൻ രാജി വെച്ചു.​പ്രതിപക്ഷ പാർട്ടികളുടെയും ജനങ്ങളുടെയും ഭാഗത്തുനിന്ന് പ്രതിഷേധം ശക്തമായതിനെ തുടർന്ന് ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ശഹാബുദ്ദീൻ …

കൂട്ടുകാർക്കൊപ്പം ചിറയിൽ കുളിക്കുന്നതിനിടെ 23 കാരൻ മുങ്ങിമരിച്ചു

പയ്യന്നൂർ: കൂട്ടുകാർക്കൊപ്പം ചിറയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.കുഞ്ഞിമംഗലം കവ്വപ്പുറം സ്വദേശി പാറമ്മൽ ഉമ്മറിന്റെ മകൻ ആഷിർ (23) ആണ് മരിച്ചത്.​ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെ ചെറുതാഴം കോക്കാട് ചിറയിലായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ആഷിറിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഉടൻതന്നെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ആഷിറിനെ കണ്ടെത്താനായത്.​ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ പരിയാരം മെഡിക്കൽ …