കാസര്‍കോട്: ബന്തടുക്കയില്‍ ലഹരി വേട്ട; കെട്ടിടത്തിനു അകത്ത് സൂക്ഷിച്ച നിലയില്‍ കാണപ്പെട്ട ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്തടുക്ക എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷഹബാസ് അഹമ്മദിന്റെ നേതൃത്വത്തില്‍ ഒരു ബഹുനില കെട്ടിടത്തില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവുമായി ഉത്തര്‍പ്രദേശ്, ഫാറൂഖാബാദ്, ഗഞ്ചി സ്വദേശിയായ സര്‍വേശ് കുമാറി(31)നെ അറസ്റ്റു ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍ രമേശ് ബാബു, സിഇഒമാരായ ജോബി കെപി. സുബിന്‍ ഫിലിപ്, ജസ്‌ന, കെ. ചന്ദ്രന്‍ എന്നിവരുമുണ്ടായിരുന്നു.







