ബേവിഞ്ച വളവിൽ ഉഡുപ്പിയിൽ നിന്നും റെഡിമിക്സുമായി വന്ന 22 വീലുള്ള ലോറി മറിഞ്ഞു; ഡ്രൈവറെ രക്ഷപ്പെടുത്തിയത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ, ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

കാസർകോട്: ചെർക്കള ബേവിഞ്ചയിൽ ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു. ഡ്രൈവറെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെയാണ് അപകടം നടന്നത്. തമിഴ്നാട് സ്വദേശി സിദ്ദീഖ് (41) പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഉഡുപ്പിയിൽ നിന്നും റെഡിമിക്സ് മായി വന്ന 22 വീലുള്ള ലോറി ആണ് മറിഞ്ഞത്. ഡ്രൈവർ ക്യാബിനകത്തു കുടുങ്ങിയതോടെ പൊലീസ് ഫയർഫോഴ്‌സിനെ വിളിച്ചു വരുത്തുകയായിരുന്നു. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനത്തിന്റെ ഭാഗങ്ങൾ മുറിച്ച് ഡ്രൈവറെ പുറത്ത് എത്തിച്ചു. ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ എസ് അരുൺകുമാർ, മുഹമ്മദ് സിറാജുദ്ദീൻ, അതുൽ രവി, ഇ പ്രസീത്, വി കെ ഷൈജു, ഹോം ഗാർഡ്മാരായ രാജു രാഗേഷ്, ശ്രീജിത്ത് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page