കാസര്‍കോട്: ചെമ്പകം കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ഫോറം മൂന്നാം വാര്‍ഷികാഘോഷം ‘ചെമ്പകപിറന്നാള്‍ ‘എന്ന പേരില്‍ സമുചിതമായി ആഘോഷിച്ചു. പെരിയ, ആയംപാറ ഗവ. യുപി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സിനിമാ-സീരിയല്‍ താരം ഉണ്ണി ബാനം ഉദ്ഘാടനം ചെയ്തു. ചെമ്പകം ചെയര്‍മാന്‍ വര്‍ഗീസ് കോശി ആശംസാ സന്ദേശം നല്‍കി. വൈസ് ചെയര്‍മാന്‍ ദിനചന്ദ്രന്‍ അറുകര ആധ്യക്ഷം വഹിച്ചു. സെക്രട്ടറി കണ്ണാലയം നാരായണന്‍ സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം ടി.വി. രാധിക, പഞ്ചായത്തംഗം ഗംഗാധരന്‍ കാപ്പിയവീട്, പിടിഎ പ്രസിഡണ്ട് എം. മോഹനന്‍ കുണ്ടൂര്‍ സംസാരിച്ചു. സുജിത്ത് തോക്കാനം നന്ദി പറഞ്ഞു.വിവിധ പരീക്ഷകളില്‍ മികച്ച വിട്ടയം നേടിയവരെയും രക്തദാനം നല്‍കി മാതൃകയായവരെയും പരിപാടിയിൽ അനുമോദിച്ചു. കലാഭവന്‍ രജീഷ്, ഹരി ശിൽപി ,മധുബേഡകം, സുധാലക്ഷ്മി ബേവൂരി, രാജു അര മങ്ങാനം,ശശി ആറാട്ടുകടവ്, വിഷ്ണു തച്ചങ്ങാട്, ഫിദമോള്‍ തുടങ്ങിയവര്‍ വിവിധ കലാപരിപാടികളും ചെമ്പകം ടീം നാടകവും അവതരിപ്പിച്ചു. മാധവന്‍ കൊട്ടംകുഴി, പത്മനാഭന്‍ ചേതിക്കല്ല്, ഡോ. സന്തോഷ് പനയാൽ ,മയൂരംബാലകൃഷ്ണന്‍, ശാരദാമധു, സുജിത കാക്കടവ്, കുഞ്ഞികൃഷ്ണന്‍ വള്ളിപ്പിലാവ്, സുധിന്‍ പള്ളിപ്പാറ, എംവി.സുരേഷ്, ശ്രീധരൻ മാസ്റ്റർ,ശശികല, ശ്രീജ, വി.കെ ശോഭന , ഷീബ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.







