മൺപാത്ര നിർമ്മാണ സമുദായാംഗങ്ങൾക്ക് ജോലി സംവരണം ഏർപ്പെടുത്തണം: കുടുംബ സംഗമം

കാസർകോട്:മൺപാത്ര നിർമ്മാണ സമുദായങ്ങൾക്ക് ജോലിസംവരണം ഏർപ്പെടുത്തണമെന്ന് കേരള മൺപാത്രനിർമാണ സമുദായ സഭ പെരിയ ശാഖ കുടുംബസംഗമം ആവശ്യപ്പെട്ടു. കായക്കുളത്ത് നടന്ന കുടുംബ സംഗമവും അനുമോദനവും കെ നീലകണ്ഠൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി കെ സബിത മുഖ്യാതിഥിയായി. ശാഖാ പ്രസിഡന്റ് ടി. എം പ്രഭാകരൻ അധ്യക്ഷനായി.
സമുദായ സ്ഥാനികരായ പിവി അമ്പു, കെ മാധവൻ, കെ ജനാർദ്ദനൻ എന്നിവർ ഭദ്രദീപം കൊളുത്തി. പഞ്ചായത്ത് മെമ്പർമാരായ എ വേണു, എ വി മിനി, കെ എം എസ് എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഭാസ്കരൻ, കെഎംഎസ്എസ് സംസ്ഥാന സെക്രട്ടറി കെ വിജയൻ, പ്രവാസി പ്രതിനിധി ടിവി സുരേഷ്കുമാർ, ജില്ലാ പ്രസിഡന്റ് ജിതേഷ് കുമാർ, ശ്രീജ പങ്കജ്, റീന ശിശുപാലൻ, കെ കുമാരൻ, കെ വി ബാബു, പി കെ ബാബുരാജ്, എം ഭാസ്കരൻ, പി വിജയൻ സംസാരിച്ചു.
വ്യക്തി, കുടുംബം, സമൂഹം എന്ന വിഷയത്തിൽ നീലേശ്വരം സഹകരണ കോളേജ് പ്രിൻസിപ്പാൾ രാജേഷ് കരിപ്പാൽ പ്രഭാഷണം നടത്തി. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page