കുമ്പള: കുടിയമ്മയിലെ മുൻപ്രവാസി ബാപ്പുഞ്ഞി മൈങ്കൂടൽ(61) അന്തരിച്ചു. അസുഖത്തെ തുടർന്ന് കാസർകോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊടിയമ്മ ജുമാ മസ്ജിദ് അങ്കണത്തിൽ നടക്കും. ഭാര്യ: ഖദീജ. മക്കൾ: മുൻഷീറ, മുഹാസ്(സൗദി), മുഫസൽ(ദുബൈ). മരുമക്കൾ: ആരിസ് ഉളുവാർ, സഹദിയ, രിഫ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി(സൗദി), ആസിയമ്മ. കാരവൽ ലേഖകൻ അബ്ദുള്ള കുമ്പളയുടെ സഹോദരി ഭർത്താവാണ് പരേതൻ.







