ലക്‌നൗ: മൂത്രമൊഴിക്കാന്‍ പോകാന്‍ അനുമതി നല്‍കാതിരുന്നതിനെതുടര്‍ന്ന് പാന്റ്‌സില്‍ മൂത്രമൊഴിച്ച പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അഞ്ചു വയസുകാരന്റെ സ്വകാര്യ ഭാഗത്ത് അധ്യാപിക കത്തി ചൂടാക്കി പൊള്ളലേല്‍പ്പിച്ചു.
യുപി വാരണാസിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്‌കൂള്‍ വിട്ടു സാധാരണ തുള്ളിച്ചാടി വരുന്ന കുട്ടി പ്രയാസപ്പെട്ടു നടന്നുവരുന്നതു കണ്ടു വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കുട്ടി ദുരനുഭവം വിവരിച്ചത്. വീട്ടുകാര്‍ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അധ്യാപികക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.








