കാസർകാട് : മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന ചെർക്കളം അബ്ദുള്ള ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവാണെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കാസർകോട്ടു നടത്തിയ ചെർക്കളം അബ്ദുല്ല ഓർമ ദിനം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ എം എൽ എ അധ്യക്ഷത വഹിച്ചു.രാജ്‌മോഹൻ ഉണ്ണിത്താൻ എംപി , എ കെ എം അഷ്‌റഫ് എം.എൽ.എ.,സൈനുൽ ആബിദിൻ തങ്ങൾ ,മുൻ മന്ത്രി സി.ടി.അഹമ്മദ് അലി ,എൻ എ നെല്ലിക്കുന്ന് ,ബഷീർ വെള്ളിക്കോത്ത് ,എ.മുനീർ ഹാജി ,എം.സി.കമറുദ്ദീൻ ,പി.കെ.ഫൈസൽ ,എ.എം .കടവത്ത് ,കെ.ഇ.ബക്കർ ,തുടങ്ങിയവർ പ്രസംഗിച്ചു.മുസ്ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു.








