നാട് തെരുവ് നായ ശല്യത്തില്‍ പൊറുതിമുട്ടുന്നു: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഓഫീസില്‍ തെരുവുനായ്ക്കള്‍ക്ക് സുഖവാസം

മൊഗ്രാല്‍ പുത്തൂര്‍: സന്ധ്യയായാല്‍ കൂട്ടത്തോടെയെത്തുന്ന തെരുവുനായകള്‍ക്ക് അന്തിയുറക്കം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍. നായ ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് പഞ്ചായത്ത് കെട്ടിടം തെരുവ് നായ്ക്കളുടെ ആവാസ കേന്ദ്രമായി മാറുന്നത്.പഞ്ചായത്ത് ഓഫീസിന് സമീപത്തുകൂടി സ്‌കൂള്‍, മദ്രസ, ജോലി ആവശ്യത്തിന് കാല്‍നടയായി പോകുന്നവര്‍ ഈ നായ് കൂട്ടങ്ങളെ പേടിച്ചും, ജീവന്‍ പണയം വെച്ചുമാണ് നടന്നു പോകുന്നത്. കുട്ടികളെ ഓര്‍ത്ത് രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. എപ്പോഴാണ് നായക്കൂട്ടങ്ങള്‍ ചാടി വീഴുകയെന്ന് ഇവര്‍ക്കറിയില്ല. …

പാമ്പുകടിയേറ്റ്‌ ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു

തളിപ്പറമ്പ്: പാമ്പുകടിയേറ്റ്‌ ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുറുമാത്തൂര്‍ വൈത്തലയിലെ പാഞ്ചാലിയുടെയും പരേതനായ ഒതേനന്റെയും മകള്‍ വാസന്തിയാണ്(60) മരിച്ചത്. കഴിഞ്ഞശനിയാഴ്ചയാണ് വീടിന് സമീപത്തെ ഷെഡില്‍ വച്ച് കടിയേറ്റത്. ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുംചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി മരണപ്പെട്ടു.ഭര്‍ത്താവ്: പരേതനായ ഭാസ്‌കരന്‍. മക്കള്‍: സൗമ്യ, പരേതയായ സന്ധ്യ. മരുമകന്‍: പ്രദീപന്‍ (പാപ്പിനിശേരി).സഹോദരങ്ങള്‍. ഭാസ്‌കരന്‍, കമലാക്ഷി, സരോജിനി, കോമളവല്ലി, പരേതയായ പദ്മാവതി.

ആറാട്ടുകടവ് ബദര്‍ മസ്ജിദ് റോഡ് ഉദ്ഘാടനം ചെയ്തു

ചെര്‍ക്കള: ചെങ്കള ഗ്രാമ പഞ്ചായത്തിലെ ആറാട്ടു കടവ്-ബദര്‍ മസ്ജിദ് റോഡ് കാസര്‍കോട് എം.എല്‍.എ കല്ലാട്ര മഹിന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് റോഡ് വികസന പ്രവര്‍ത്തി പൂര്‍ത്തിയാക്കിയത്. പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന റോഡിന്റെ വികസനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ലകുഞ്ഞി ചെര്‍ക്കള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.വി. ജെയിംസ്, വാര്‍ഡ് മെമ്പര്‍ ഹമീദ് നെക്കര, അലി സിഎച്ച്, പി.ഡി.എ. റഹ്‌മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുന്‍ എംഎല്‍എയും മുസ്ലിംലീഗ് മുതിര്‍ന്ന നേതാവുമായ ടിപിഎം സാഹിര്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിര്‍ അന്തരിച്ചു. 83 വയസായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ഖബറടക്കം വൈകുന്നേരം 5.30ന് തോപ്പയില്‍ ജുമാമസ്ജിദില്‍ നടക്കും. പതിനൊന്നാം നിയമസഭയില്‍ കോഴിക്കോട് രണ്ടില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. കോഴിക്കോട്ടെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന സാഹീര്‍ 2001-ല്‍ എളമരം കരീമിനെ പരാജയപ്പെടുത്തിയാണ് അന്നത്തെ കോഴിക്കോട് രണ്ട് മണ്ഡലത്തില്‍ നിന്ന് വിജയിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും, ജനറല്‍ സെക്രട്ടറിയുമായിരുന്നു. …

ഗേള്‍സ് ഹൈസ്‌കൂളില്‍ എം എസ് എസ് പുസ്തകങ്ങള്‍ വിതരണം ചെയ്തു

കാസര്‍കോട്: ഗേള്‍സ് ഹൈസ്‌കൂളില്‍ എം എസ് എസ് പുസ്തകങ്ങള്‍ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ജലീല്‍ മുഹമ്മദ്, സെക്രട്ടറി സമീര്‍ എന്നിവര്‍ പുസ്തകങ്ങള്‍ പിടിഎ പ്രസിഡണ്ട് റാഷിദ് പൂരണത്തിന് കൈമാറി. എം എസ് എസ് വനിത ജില്ലാ സെക്രട്ടറി സാബിറ, കൗണ്‍സിലര്‍ രാമ കൃഷ്ണ ഹൊളള, പ്രിന്‍സിപ്പല്‍പ്രവീണ ദേവി കെ വി, ശ്രീജ ആര്‍.എസ് (പ്രിന്‍സിപ്പല്‍), പ്രിയ സി എച്ച് (എച്ച് എം),ഹസൈനാര്‍ ഹാജി, യൂസഫ് തളങ്കര, മറിയം ഒ.കെ, സാഹിറ, ശബാന ഷാഫി പങ്കെടുത്തു.

വി കെ വിശ്വംഭരന്‍ ബേക്കല്‍ ഡിവൈഎസ്പി, ഉത്തംദാസ് സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി, പൊലീസില്‍ വന്‍ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസില്‍ വന്‍ അഴിച്ചുപണി. 161 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി. ഭരണമാറ്റത്തിന്റെ ഭാഗമായാണ് തീരുമാനം. പൊലീസിന്റ അഴിച്ചുപണി വൈകുന്നതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. പിന്നാലെയാണ് നടപടി. കാസര്‍കോട് മൂസ വള്ളിക്കാടന്‍ ആണ് പുതിയ ഡിവൈ.എസ്.പി. കാഞ്ഞങ്ങാട് എംവി അനില്‍കുമാറും ബേക്കലില്‍ വികെ വിശ്വംഭരനും ഡിവൈഎസ്പിയാകും. ഉത്തംദാസ് സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും വിനിഷ് കുമാര്‍ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുമാകും. സിബി തോമസിനെ തൃശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ ചീഫ് ഇന്‍സ്ട്രക്ടറായി നിയമിച്ചു. കാസര്‍കോട് സ്‌പെഷല്‍ …

ബിഎംഎസ് 72-ാം സ്ഥാപക ദിനം ആചരിച്ചു

കാസര്‍കോട്: ഭാരതീയ മസ്ദൂര്‍ സംഘ് 72-ാം സ്ഥാപക ദിനം ചൗക്കി ജംഗ്ഷനില്‍ ആഘോഷിച്ചു. പ്രസിഡന്റ് ദയാനന്ദ് ചൗക്കി പതാക ഉയര്‍ത്തി. ജന.സെക്രട്ടറി രഞ്ജിത് റാം നഗര്‍, ചൗക്കി സഹകരണ ബാങ്ക് മാനേജര്‍ ദീപക്ക്, അംഗങ്ങള്‍ പങ്കെടുത്തു. ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡന്റ്, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് യൂണിറ്റ് പ്രസിഡന്റ്, ചൗക്കി യൂണിറ്റ് പ്രസിഡന്റ് പ്രസംഗിച്ചു. മധുരം വിതരണം ചെയ്തു.

ജില്ലയിൽ കടലാക്രമണം രൂക്ഷം; പതിവ് പോലെ അധികൃതരുടെ സന്ദർശനവും

കാസർകോട്:ജില്ലയില്‍ കടലാക്രമണം രൂക്ഷമാവുന്നു. മൊഗ്രാല്‍ പുത്തൂര്‍ കാവുഗോളി കടപ്പുറത്ത് തിരമാലകള്‍ 200 മീറ്ററോളം കരയിലേക്ക് അടിച്ചുകയറുന്നു. ഇതു പ്രദേശത്ത് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഏത് നിമിഷവും തീരദേശ റോഡ് കടലെടുക്കുന്ന അവസ്ഥയിലാണ്. സമാനമായ അവസ്ഥ ചേരങ്കൈ കടപ്പുറത്തുമുണ്ട്. ഇവിടെ കടലേറ്റം നിരവധി വീടുകള്‍ക്കും ഭീഷണിയായിട്ടുണ്ട്. മഞ്ചേശ്വരം, ഉപ്പള ഭാഗങ്ങളിലും കടലാക്രമണംഅനുഭവപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇവിടങ്ങളില്‍ കടലെടുത്ത റോഡുകള്‍ ഇനിയും പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് വീണ്ടും കടലാക്രമണം ദുരിതം വിതക്കുന്നത്. കുമ്പള പെര്‍വാഡ്, നാങ്കി കടപ്പുറം, കീഴൂര്‍, ചെമ്പരിക്ക, ഉദുമ, …

പടന്നയില്‍ പോക്‌സോ പ്രതിയുടെ വീടിന് നേരെ ആക്രമണം; വീട്ടമ്മയെ കയ്യേറ്റം ചെയ്തു, രണ്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: പടന്നയില്‍ പോക്‌സോ പ്രതിയുടെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. വീട്ടമ്മയെ കയ്യേറ്റം ചെയ്ത രണ്ടുപേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. പോക്‌സോ കേസിലെ പ്രതി അബൂബക്കറിന്റെ ഗണേഷ് മുക്കിലെ വീടിന് നേരെയാണ് വെള്ളിയാഴ്ച ഉച്ചയോടെ ആക്രമണമുണ്ടായത്. വീട്ടില്‍ അതിക്രമിച്ചു കയറിയ ഒരു സംഘം ആളുകള്‍ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. വീട്ടിലുണ്ടായിരുന്ന പരാതിക്കാരിയെയും മാതാവിനെയും അശ്ലീല ഭാഷയില്‍ ചീത്തവിളിച്ച് കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. പരിക്കേറ്റ പരാതിക്കാരിയെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അക്ഷയ്, …

ബിജെപി കുമ്പള മണ്ഡലം പ്രസിഡണ്ട് ബി. വിക്രം പൈക്ക് ഉജ്വല സ്വീകരണം

കുമ്പള: ബിജെപി കുമ്പള മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ബി.വിക്രം പൈയെ കുമ്പള പഞ്ചായത്ത് കമ്മിറ്റി ആവേശകരമായി സ്വീകരിച്ചു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സുജിത് റായ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വിക്രം പൈയെ അനുമോദിച്ചു. ഈ മാസം ഇരുപത്തിയാറാം തീയതി നടക്കുന്ന മന്‍കി ബാത് പഞ്ചായത്തിലെ നാല്‍പതു ബൂത്തുകളില്‍ നടത്താന്‍ തീരുമാനിച്ചു. ഡിജിറ്റല്‍ പ്രാധാന്യത്തെക്കുറിച്ച് സംസ്ഥാന കമ്മിറ്റി അംഗം വി രവീന്ദ്രന്‍ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി യു ലോകേഷ് നോണ്ട, ജില്ലാ വൈസ് പ്രസിഡണ്ട് …

നിരവധി ആളുകള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഒരു മുറി പൂര്‍ണമായും കത്തിനശിച്ചു, സംഭവം കുമ്പള മാട്ടംകുഴിയില്‍

കാസര്‍കോട്: കുമ്പള മാട്ടംകുഴിയില്‍ നിരവധി ആളുകള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഒരു കുടുംബം താമസിക്കുന്ന മുറി പൂര്‍ണമായും കത്തി നശിച്ചു. ആളപായമില്ല. ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. കൃഷ്ണ എന്ന ഷൊര്‍ണൂര്‍ സ്വദേശി താമസിക്കുന്ന മുറിയിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഇദ്ദേഹം മുറി പൂട്ടി കഴിഞ്ഞ ദിവസം എറണാകുളത്ത് പോയിരുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതോടെ ക്വാര്‍ട്ടേഴ്‌സില്‍ തീപടരുകയായിരുന്നു. ശബ്ദം കേട്ട് മറ്റു മുറികളില്‍ താമസിക്കുന്നവര്‍ ഇറങ്ങിയോടി. വിവരത്തെ തുടര്‍ന്ന് കുമ്പള ഇന്‍സ്‌പെക്ടര്‍ ബൈജു …

വെളിച്ച വിപ്ലവത്തിന്റെ നാട്ടില്‍ ഇന്നും മണ്ണെണ്ണ വിളക്കിന്റേയും മെഴുകുതിരിയുടേയും വെളിച്ചത്തില്‍ പഠനം; ജീവിതം

കാസര്‍കോട്: 26 വര്‍ഷമായി മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ ജീവിക്കുന്ന മൂന്നു കുടുംബങ്ങളുടെ ദുരവസ്ഥ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാറാന്‍ പോവുന്നു.കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍പ്പെട്ട കുമ്പള പഞ്ചായത്തിലെ കുണ്ടങ്കേരടുക്ക ശാന്തി നഗര്‍ എസ് സി കോളനിയിലെ അഭിമാന്റെ വീടിനു വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ പോവുന്നു.അഭിമാന്റെയും ഭാര്യ പാര്‍വ്വതിയുടെയും മക്കളും കുമ്പള ജി എസ് ബി എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായ കമാര, അജയ് കുമാര്‍, പഞ്ചമി എന്നിവരുടെയും മണ്ണെണ്ണ വിളക്കിന്റെ കരിപുരണ്ട കണ്ണിലും മുഖത്തും വൈദ്യുതി ബള്‍ബു തെളിയുന്നു. …

മധൂർ കൊല്യയിലെ ശാരദ വി ഭട്ട് അന്തരിച്ചു

മധൂർ: കൊല്യ കക്കെപ്പാടി നിവാസിലെ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ കെ വിഷ്ണു ഭാറ്റിന്റെ ഭാര്യ ശാരദ വി ഭട്ട് (74) അന്തരിച്ചു: മക്കൾ:ലക്ഷ്മിനാരായണ ശർമ (മുൻ പ്രവാസി),ശ്രീഗംഗ, മഹാലഷ്മി, പുരോഹിത് മാധവ ശർമ. മരുമക്കൾ: സവിത,വാസുദേവ ടി കെ (കാഞ്ഞങ്ങാട്),ഈശ്വര കടമ്പലിതായ (മണ്ടേക്കോൽ), ശ്രീകല. സഹോദരങ്ങൾ: ശ്രീകൃഷ്ണ സരളായ, ജയരാമ, സത്യവതി,രാജേഷ്വരി, ശ്രീധര.

അനുജൻ്റെ മരണാനന്തര ചടങ്ങിനിടെ കുഴഞ്ഞുവീണ ജ്യേഷ്ഠൻ മരിച്ചു

കാസർകോട്: അനുജൻ്റെ മര ണാനന്തര ചടങ്ങിനിടെ കുഴഞ്ഞു വീണ ജ്യേഷ്ഠൻ മരിച്ചു. തൃക്കരിപ്പൂർ ആയിറ്റി നഗറിൽ താമസിക്കുന്ന എം.ലക്ഷ്മണനാണ് (68) മരിച്ചത്. അനുജൻ എം.ഗോപാലൻ മരണപ്പെട്ടതിനെ തുടർന്നു 12 -ാം ദിനത്തിലെ ചടങ്ങുകൾക്കായി പാലക്കുന്ന് തൃക്കണ്ണാട്ക്ഷേത്രത്തിൽ എത്തിയതായിരുന്നു ലക്ഷ്മണനും ബന്ധുക്കളും. ക്ഷേത്രത്തിനു പുറത്ത് ചടങ്ങ് നടക്കുന്നതിനിടെ ലക്ഷ്മണൻ തളർന്നുവീഴുകയായിരുന്നു. ഉടൻ തന്നെ പാലക്കുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: പി.സരസ്വതി. മക്കൾ: പി.ലജിന, പരേതനായ ലതീഷ്.മരുമക്കൾ: ഇ.ഷാജി, ലയന. മറ്റു സഹോദര ങ്ങൾ: എം. ദേവകി, …

യുവതിയോട് അപമര്യാദയായി പെരുമാറി; യൂത്ത് കോൺഗ്രസ് നേതാവ് ശ്രീജിത്ത്‌ കോടോത്തിനെ പുറത്താക്കി

കാസർകോട്: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവിനെ സ്ഥാനത്തുനിന്ന് പുറത്താക്കി. മണ്ഡലം നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ജില്ലാ നേതൃത്വം അച്ചടക്കനടപടി സ്വീകരിച്ചത്. കാസർകോട് ഉദുമ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായിരുന്നു ശ്രീജിത്ത് കോടോത്ത്. മൂന്നു ദിവസങ്ങൾക്ക് മുൻപാണ് ശ്രീജിത്ത് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണമുയർന്നത്. സംഭവത്തെത്തുടർന്ന് പരാതിക്കാരി കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റിക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിലുള്ള പെരുമാറ്റം യൂത്ത് കോൺഗ്രസ് നയം അനുസരിച്ച് അംഗീകരിക്കില്ലെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. ശ്രീജിത്തിനെ …

പിറ്റ് എൻഡിപിഎസ് ആക്ട്; ചെങ്കള സ്വദേശി മുഹമ്മദ് അബൂബക്കർ കരുതൽ തടങ്കലിൽ, ജില്ലയിലെ ഇരുപതാമത്തെ അറസ്റ്റ്

കാസർകോട്: പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കാസർകോട് ജില്ലയിൽ ഒരാൾ കൂടി കരുതൽ തടങ്കലിൽ.ചെങ്കള നാലാം മൈൽ കരോടി ഹൗസിൽ മുഹമ്മദ് അബൂബക്കർ (26)ആണ് അറസ്റ്റിലായത്. വിദ്യാനഗർ പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇതോടെ ജില്ലയിൽ ഈ നിയമപ്രകാരം അറസ്റ്റിലാകുന്ന ഇരുപതാമത്തെ ആളാണ് മുഹമ്മദ് അബൂബക്കർ. ഇയാൾക്കെതിരെ മേല്പപറമ്പ്, ആദൂർ സ്റ്റേഷനുകളിൽ ലഹരിമരുന്ന് കേസുകൾ നിലവിലുണ്ട്. ലഹരിമരുന്ന് വ്യാപാരികൾക്കും വിതരണക്കാർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കൽ നിയമമായ പിറ്റ് …

ഇന്നത്തെ പ്രധാന വാർത്തകൾ

​ഇറാനെതിരെ ശക്തമായ സൈനിക ആക്രമണത്തിന് ട്രംപ്. ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സൈനിക നീക്കത്തിന് പദ്ധതിയിടുന്നതായി യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. തങ്ങളുമായി ഒരു കരാറിലെത്താൻ ഇറാൻ തയാറാകുന്നില്ലെന്നാണ് യു.എസ്. നിലപാട്. ​ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം: സംഘർഷാവസ്ഥയ്ക്കിടെ ഹോർമുസ് കടലിടുക്കിലൂടെ കടക്കാൻ ശ്രമിച്ച വാണിജ്യ കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തി.​ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു: കരിങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന ‘എംവി ഒമോർഫി’ എന്ന ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഇന്ത്യൻ നാവികൻ …