നാട് തെരുവ് നായ ശല്യത്തില്‍ പൊറുതിമുട്ടുന്നു: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഓഫീസില്‍ തെരുവുനായ്ക്കള്‍ക്ക് സുഖവാസം

മൊഗ്രാല്‍ പുത്തൂര്‍: സന്ധ്യയായാല്‍ കൂട്ടത്തോടെയെത്തുന്ന തെരുവുനായകള്‍ക്ക് അന്തിയുറക്കം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍. നായ ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് പഞ്ചായത്ത് കെട്ടിടം തെരുവ് നായ്ക്കളുടെ ആവാസ കേന്ദ്രമായി മാറുന്നത്.
പഞ്ചായത്ത് ഓഫീസിന് സമീപത്തുകൂടി സ്‌കൂള്‍, മദ്രസ, ജോലി ആവശ്യത്തിന് കാല്‍നടയായി പോകുന്നവര്‍ ഈ നായ് കൂട്ടങ്ങളെ പേടിച്ചും, ജീവന്‍ പണയം വെച്ചുമാണ് നടന്നു പോകുന്നത്. കുട്ടികളെ ഓര്‍ത്ത് രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. എപ്പോഴാണ് നായക്കൂട്ടങ്ങള്‍ ചാടി വീഴുകയെന്ന് ഇവര്‍ക്കറിയില്ല. അതുകൊണ്ടുതന്നെ പഞ്ചായത്തിന് ഓഫീസിനകത്ത് തെരുവ് നായ്ക്കളുടെ ‘സുഖവാസം” അവസാനിപ്പിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page