യുവതിയോട് അപമര്യാദയായി പെരുമാറി; യൂത്ത് കോൺഗ്രസ് നേതാവ് ശ്രീജിത്ത്‌ കോടോത്തിനെ പുറത്താക്കി

കാസർകോട്: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവിനെ സ്ഥാനത്തുനിന്ന് പുറത്താക്കി. മണ്ഡലം നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ജില്ലാ നേതൃത്വം അച്ചടക്കനടപടി സ്വീകരിച്ചത്. കാസർകോട് ഉദുമ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായിരുന്നു ശ്രീജിത്ത് കോടോത്ത്. മൂന്നു ദിവസങ്ങൾക്ക് മുൻപാണ് ശ്രീജിത്ത് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണമുയർന്നത്. സംഭവത്തെത്തുടർന്ന് പരാതിക്കാരി കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റിക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിലുള്ള പെരുമാറ്റം യൂത്ത് കോൺഗ്രസ് നയം അനുസരിച്ച് അംഗീകരിക്കില്ലെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. ശ്രീജിത്തിനെ ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയതായും ഭാവിയിൽ സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിർദേശം നൽകിയതായും യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page