തളിപ്പറമ്പ്: പാമ്പുകടിയേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുറുമാത്തൂര്‍ വൈത്തലയിലെ പാഞ്ചാലിയുടെയും പരേതനായ ഒതേനന്റെയും മകള്‍ വാസന്തിയാണ്(60) മരിച്ചത്. കഴിഞ്ഞ
ശനിയാഴ്ചയാണ് വീടിന് സമീപത്തെ ഷെഡില്‍ വച്ച് കടിയേറ്റത്. ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുംചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി മരണപ്പെട്ടു.
ഭര്‍ത്താവ്: പരേതനായ ഭാസ്‌കരന്‍. മക്കള്‍: സൗമ്യ, പരേതയായ സന്ധ്യ. മരുമകന്‍: പ്രദീപന്‍ (പാപ്പിനിശേരി).
സഹോദരങ്ങള്‍. ഭാസ്‌കരന്‍, കമലാക്ഷി, സരോജിനി, കോമളവല്ലി, പരേതയായ പദ്മാവതി.








