ചെര്‍ക്കള: ചെങ്കള ഗ്രാമ പഞ്ചായത്തിലെ ആറാട്ടു കടവ്-ബദര്‍ മസ്ജിദ് റോഡ് കാസര്‍കോട് എം.എല്‍.എ കല്ലാട്ര മഹിന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് റോഡ് വികസന പ്രവര്‍ത്തി പൂര്‍ത്തിയാക്കിയത്. പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന റോഡിന്റെ വികസനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ലകുഞ്ഞി ചെര്‍ക്കള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.വി. ജെയിംസ്, വാര്‍ഡ് മെമ്പര്‍ ഹമീദ് നെക്കര, അലി സിഎച്ച്, പി.ഡി.എ. റഹ്‌മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.







