കോഴിക്കോട്: മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിര്‍ അന്തരിച്ചു. 83 വയസായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ഖബറടക്കം വൈകുന്നേരം 5.30ന് തോപ്പയില്‍ ജുമാമസ്ജിദില്‍ നടക്കും. പതിനൊന്നാം നിയമസഭയില്‍ കോഴിക്കോട് രണ്ടില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. കോഴിക്കോട്ടെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന സാഹീര്‍ 2001-ല്‍ എളമരം കരീമിനെ പരാജയപ്പെടുത്തിയാണ് അന്നത്തെ കോഴിക്കോട് രണ്ട് മണ്ഡലത്തില്‍ നിന്ന് വിജയിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും, ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ഫാത്തിമ ഷെറഫ.
മക്കള്‍: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പര്‍ എഞ്ചിനീയര്‍ ടിപിഎം ഹാഷീറലി, ഡോ.ഇജാസ് (ലണ്ടന്‍), സജല്‍ മുഹമ്മദ് (അല്‍ഫ അലൂമിനിയം), ടി.പി.എം ജിഷാന്‍ (കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍, മുഖദാര്‍), റിഷ. മരുമക്കള്‍: ഡോ.ഫാത്തിമ ജെഷീന(ഫാറൂഖ് കോളേജ് ), നിഷ ഇജാസ്, റോഷി സജല്‍, റഷി ജിഷാന്‍.








