കാസര്‍കോട്: ഭാരതീയ മസ്ദൂര്‍ സംഘ് 72-ാം സ്ഥാപക ദിനം ചൗക്കി ജംഗ്ഷനില്‍ ആഘോഷിച്ചു. പ്രസിഡന്റ് ദയാനന്ദ് ചൗക്കി പതാക ഉയര്‍ത്തി. ജന.സെക്രട്ടറി രഞ്ജിത് റാം നഗര്‍, ചൗക്കി സഹകരണ ബാങ്ക് മാനേജര്‍ ദീപക്ക്, അംഗങ്ങള്‍ പങ്കെടുത്തു. ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡന്റ്, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് യൂണിറ്റ് പ്രസിഡന്റ്, ചൗക്കി യൂണിറ്റ് പ്രസിഡന്റ് പ്രസംഗിച്ചു. മധുരം വിതരണം ചെയ്തു.







