പിറ്റ് എൻഡിപിഎസ് ആക്ട്; ചെങ്കള സ്വദേശി മുഹമ്മദ് അബൂബക്കർ കരുതൽ തടങ്കലിൽ, ജില്ലയിലെ ഇരുപതാമത്തെ അറസ്റ്റ്

കാസർകോട്: പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കാസർകോട് ജില്ലയിൽ ഒരാൾ കൂടി കരുതൽ തടങ്കലിൽ.ചെങ്കള നാലാം മൈൽ കരോടി ഹൗസിൽ മുഹമ്മദ് അബൂബക്കർ (26)ആണ് അറസ്റ്റിലായത്. വിദ്യാനഗർ പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇതോടെ ജില്ലയിൽ ഈ നിയമപ്രകാരം അറസ്റ്റിലാകുന്ന ഇരുപതാമത്തെ ആളാണ് മുഹമ്മദ് അബൂബക്കർ. ഇയാൾക്കെതിരെ മേല്പപറമ്പ്, ആദൂർ സ്റ്റേഷനുകളിൽ ലഹരിമരുന്ന് കേസുകൾ നിലവിലുണ്ട്. ലഹരിമരുന്ന് വ്യാപാരികൾക്കും വിതരണക്കാർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കൽ നിയമമായ പിറ്റ് എൻ ഡി പി എസ് ആക്ട് പ്രകാരം നടപടി കർശനമാക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page