കാസർകോട്: അനുജൻ്റെ മര ണാനന്തര ചടങ്ങിനിടെ കുഴഞ്ഞു വീണ ജ്യേഷ്ഠൻ മരിച്ചു. തൃക്കരിപ്പൂർ ആയിറ്റി നഗറിൽ താമസിക്കുന്ന എം.ലക്ഷ്മണനാണ് (68) മരിച്ചത്. അനുജൻ എം.ഗോപാലൻ മരണപ്പെട്ടതിനെ തുടർന്നു 12 -ാം ദിനത്തിലെ ചടങ്ങുകൾക്കായി പാലക്കുന്ന് തൃക്കണ്ണാട്
ക്ഷേത്രത്തിൽ എത്തിയതായിരുന്നു ലക്ഷ്മണനും ബന്ധുക്കളും. ക്ഷേത്രത്തിനു പുറത്ത് ചടങ്ങ് നടക്കുന്നതിനിടെ ലക്ഷ്മണൻ തളർന്നുവീഴുകയായിരുന്നു. ഉടൻ തന്നെ പാലക്കുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: പി.സരസ്വതി. മക്കൾ: പി.ലജിന, പരേതനായ ലതീഷ്.
മരുമക്കൾ: ഇ.ഷാജി, ലയന. മറ്റു സഹോദര ങ്ങൾ: എം. ദേവകി, പരേതരായ ശ്രീധരൻ, കാർത്യായനി, ഗോപാലൻ.







