കാസര്‍കോട്: പടന്നയില്‍ പോക്‌സോ പ്രതിയുടെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. വീട്ടമ്മയെ കയ്യേറ്റം ചെയ്ത രണ്ടുപേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. പോക്‌സോ കേസിലെ പ്രതി അബൂബക്കറിന്റെ ഗണേഷ് മുക്കിലെ വീടിന് നേരെയാണ് വെള്ളിയാഴ്ച ഉച്ചയോടെ ആക്രമണമുണ്ടായത്. വീട്ടില്‍ അതിക്രമിച്ചു കയറിയ ഒരു സംഘം ആളുകള്‍ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. വീട്ടിലുണ്ടായിരുന്ന പരാതിക്കാരിയെയും മാതാവിനെയും അശ്ലീല ഭാഷയില്‍ ചീത്തവിളിച്ച് കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. പരിക്കേറ്റ പരാതിക്കാരിയെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അക്ഷയ്, വിജയ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.







