കുമ്പള: ബിജെപി കുമ്പള മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ബി.വിക്രം പൈയെ കുമ്പള പഞ്ചായത്ത് കമ്മിറ്റി ആവേശകരമായി സ്വീകരിച്ചു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സുജിത് റായ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വിക്രം പൈയെ അനുമോദിച്ചു. ഈ മാസം ഇരുപത്തിയാറാം തീയതി നടക്കുന്ന മന്‍കി ബാത് പഞ്ചായത്തിലെ നാല്‍പതു ബൂത്തുകളില്‍ നടത്താന്‍ തീരുമാനിച്ചു. ഡിജിറ്റല്‍ പ്രാധാന്യത്തെക്കുറിച്ച് സംസ്ഥാന കമ്മിറ്റി അംഗം വി രവീന്ദ്രന്‍ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി യു ലോകേഷ് നോണ്ട, ജില്ലാ വൈസ് പ്രസിഡണ്ട് മുരളീധര യാദവ്, മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പ്രേമലത എസ്, ബിജെപി നോര്‍ത്ത് പ്രസിഡണ്ട് ശിവ പ്രസാദ് റൈ, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് മഹേഷ് പുണിയൂര്‍ എന്നിവര്‍ സംസാരിച്ചു. കുമ്പള പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വിവേകാനന്ദ ഷെട്ടി സ്വാഗതവും കുമ്പള പഞ്ചായത്ത് കമ്മിറ്റി അംഗം അയിത്തപ്പ നന്ദിയും പറഞ്ഞു.







