തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസില്‍ വന്‍ അഴിച്ചുപണി. 161 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി. ഭരണമാറ്റത്തിന്റെ ഭാഗമായാണ് തീരുമാനം. പൊലീസിന്റ അഴിച്ചുപണി വൈകുന്നതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. പിന്നാലെയാണ് നടപടി. കാസര്‍കോട് മൂസ വള്ളിക്കാടന്‍ ആണ് പുതിയ ഡിവൈ.എസ്.പി. കാഞ്ഞങ്ങാട് എംവി അനില്‍കുമാറും ബേക്കലില്‍ വികെ വിശ്വംഭരനും ഡിവൈഎസ്പിയാകും. ഉത്തംദാസ് സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും വിനിഷ് കുമാര്‍ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുമാകും. സിബി തോമസിനെ തൃശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ ചീഫ് ഇന്‍സ്ട്രക്ടറായി നിയമിച്ചു. കാസര്‍കോട് സ്‌പെഷല്‍ ബ്രാഞ്ചിലെ സുനില്‍കുമാറിനെ പാലക്കാട് ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായി നിയമിച്ചു. തളിപ്പറമ്പില്‍ ടി.പി.സുമേഷാണ് പുതിയ ഡിവൈ.എസ്.പി. ബേക്കലിലുണ്ടായിരുന്ന എം.പി.ആസാദാണ് കണ്ണൂര്‍ എ.സി.പി. സ്ഥലം മാറ്റത്തെത്തുടര്‍ന്ന് ബൈജു പൗലോസ് ആലുവ ഡിവൈഎസ്പിയാകും. പി എം മനോജ് നാദാപുരം ഡിവൈഎസ്പിയാകും. പി കെ മണി പയ്യന്നൂര്‍ ഡിവൈഎസ്പിയും എന്‍ സുനില്‍ കുമാര്‍ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമാകും.








