കുമ്പള ടൂറിസ്റ്റ് ഹോട്ടൽ ഉടമ അബ്ബാസ് നട്തോപ്പ് അന്തരിച്ചു; അസുഖം മൂലം ചികിത്സയിലായിരുന്നു, കബറടക്കം നാളെ രാവിലെ 10 മണിക്ക്

കാസർർകോട്: കുമ്പള ടൂറിസ്റ്റ് ഹോട്ടൽ ഉടമയും റെയിൽവേ സ്റ്റേഷൻ സമീപത്ത് താമസിക്കുന്ന അബ്ബാസ് നട്തോപ്പ്(74) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 8 മണിയോടെ കാസർകോട്ടെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കുമ്പള ബദർ ജുമാമസ്ജിദ് അങ്കണത്തിൽ നടക്കും. ഭാര്യ: ബദറുന്നീസ. മക്കൾ: സബാന, സബീന, ഷഫീക, സവാദ്, സെയ്തി, മാഹിൻ ഷാദു. മരുമക്കൾ: അമീർ, സമീർ, സാഹിദ. സഹോദരങ്ങൾ: അലീമ, സൈനുദ്ദീൻ, ഹമീദ്, ഖാലിദ്, റഹീം.

63 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്; ഉപ്പള സ്വദേശി അബ്ദുൽ അസീസിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കാസർകോട്: 63 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഉപ്പള സ്വദേശിക്ക് പത്തുവർഷം കഠിനതടവും 100,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഉപ്പള മുസ്സൊടി പുഴക്കര ഹൗസിലെ അബ്ദുൽ അസീസിനെ(29)യാണ് കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ആർ വിനായക റാവു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 1 വർഷം കൂടി കഠിനതടവ് കൂടി അനുഭവിക്കണം. 2024 മാർച്ച് 9-ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വൈകുന്നേരം 7:25-ഓടെ കുഞ്ചത്തൂരിൽ വച്ചാണ് അബ്ദുൽ അസീസിനെ മയക്കുമരുന്നുമായി മഞ്ചേശ്വരം പൊലീസ് …

‘രക്ഷാപ്രവർത്തനം’ പാളി; എഡിജിപി എം ആർ അജിത്കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിലെ കേസ് റിപ്പോർട്ടിൽ അട്ടിമറി നടത്തിയതിലാണ് നടപടി. ആഭ്യന്തര മന്ത്രി നൽകിയ സസ്‌പെൻഷൻ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രി ഉത്തരവിൽ ഒപ്പുവെക്കുകയായിരുന്നു. കേസ് അട്ടിമറിക്കാൻ അജിത് കുമാർ ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് തുടർനടപടിക്കായി ഡിജിപി റാവാഡ ചന്ദ്രശേഖർ ആഭ്യന്തര വകുപ്പിനു കൈമാറിയിരുന്നു. കേസിലെ പ്രതികളെ രക്ഷിക്കുന്നതിനായി കേസ് ഡയറിയിലെ ഫയലുകളിൽ തിരുത്തൽ വരുത്താൻ അജിത് കുമാർ …

ക്ഷേത്രദര്‍ശനത്തിനെന്ന പേരില്‍ പെണ്‍കുട്ടിയെ അയല്‍ക്കാരി വിളിച്ചുകൊണ്ടുപോയി; മദ്യം കുടിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു; യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

ബംഗളൂരു: പതിനാലുകാരിയെ മദ്യം കുടിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ അയല്‍ക്കാരിയായ യുവതി, ഓട്ടോ ഡ്രൈവറായ നവീന്‍, സുഹൃത്ത് വെങ്കിട്ടരമണ എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ 17 ന് രാത്രിയില്‍ ക്ഷേത്രദര്‍ശനം നടത്താനെന്ന വ്യാജേന അയല്‍വാസിയായ രേണുക എന്ന യുവതിയാണ് പെണ്‍കുട്ടിയെ വശീകരിച്ച് സുഹൃത്തുക്കളുടെ അടുത്തെത്തിച്ചത്. നവീനിന്റെ ഓട്ടോയില്‍ വെങ്കിട്ടരമണയും കുട്ടിയുമായി ദേവനഹള്ളിയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്കുപോയി. അവിടെവച്ച് നിര്‍ബന്ധിച്ച് കുട്ടിയെക്കൊണ്ട് മദ്യം കുടിപ്പിച്ചു.മദ്യപിച്ച് വീട്ടില്‍ പോയാല്‍ പിതാവ് അറിയുമെന്നും അത് പ്രശ്നമാകുമെന്നും അതിനാല്‍ …

കാത്തിരിപ്പിന് വിരാമം; ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍, 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. ഇതിനായി 1995 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ആകെ 51.7ലക്ഷം പേര്‍ക്കാണ് 2000 രൂപ വീതം പെന്‍ഷന്‍ കിട്ടും. ആഗസ്റ്റ് മൂന്നിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കും. വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷനും നാളെ മുതല്‍ നല്‍കും. കേര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെ കൈകളിലേക്ക് തുക എത്രയും വേഗം …

മുന്‍ ബിഎസ്.എന്‍.എല്‍ ജീവനക്കാരന്‍ വാഴുന്നോറടിയിലെ കെ.നാരായണന്‍ അന്തരിച്ചു

കാസര്‍കോട്: മുന്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ വാഴുന്നോറടി, കുണ്ടേനയിലെ കെ.നാരായണന്‍ (70) അന്തരിച്ചു. ഭാര്യ: രഞ്ജിനി(ചേവാര്‍). മക്കള്‍: കെ. നവീന്‍(ഐ.ടി എഞ്ചിനിയര്‍, എറണാകുളം), നയന (ഐ. ടി.എഞ്ചിനിയര്‍, ചെറുപുഴ), കെ. നവനീത(ഐ.ടി എഞ്ചിനിയര്‍, യു.എസ്). മരുമക്കള്‍: ധനേഷ്(സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍, ചെറുപുഴ), യജ്ഞ(കാസര്‍കോട്), ഗിരീഷ് (ഐ.ടി.എഞ്ചിനിയര്‍, യുഎസ്). സഹോദരങ്ങള്‍: പി.രമണി(പുല്ലൂര്‍), പി.സുലോചന(പള്ളഞ്ചി), പി. രാധ(ബാനം), പി.തമ്പായി(ചായ്യോത്ത്), പരേതയായ കമ്മാടത്തു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് അന്ത്യം സംഭവിച്ചത്. സ്വദേശമായ മലപ്പുറം തിരൂര്‍കാട്ടെ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ മരണത്തെ തുടര്‍ന്ന് 2016 ഫെബ്രുവരി 27 നാണ് സമസ്ത ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. നിലവില്‍ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമബോര്‍ഡ് …

ബേള വില്ലേജ് ഓഫീസില്‍ നിന്ന് കാണാതായ ലാപ്‌ടോപ്പുകള്‍ കുറ്റിക്കാട്ടില്‍

കാസര്‍കോട്: ബേള വില്ലേജ് ഓഫീസില്‍ നിന്ന് കാണാതായ ലാപ്‌ടോപ്പുകള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയിലാണ് ഓഫീസിന്റെ പൂട്ട് തകര്‍ത്ത് മൂന്നു ലാപ്‌ടോപ്പുകള്‍ കടത്തിക്കൊണ്ടുപോയത്. ചൊവ്വാഴ്ച ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ലോപ്‌ടോപ്പുകള്‍ നഷ്ടപ്പെട്ടതായി അറിഞ്ഞതോടെ വില്ലേജ് ഓഫീസര്‍ ശശികുമാര്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് ഓഫീസിലെത്തി പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് ഓഫീസിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ ലാപ്‌ടോപ്പുകളെ കണ്ടെത്തിയത്. പൊലീസ് എത്തി ടാപ്പ്‌ടോപ്പുകള്‍ കസ്റ്റഡിയിലെടുത്തു. അതേ സമയം …

പ്രാര്‍ത്ഥനകള്‍ വിഫലം; സിക്കിം ടണല്‍ ദുരന്തത്തില്‍ കാണാതായ അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി, നാളെ നാട്ടിലെത്തിക്കും

ഗാങ്ടോക്: സിക്കിം ടണല്‍ ദുരന്തത്തില്‍ കാണാതായ കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷന്റെ സീനിയര്‍ മാനേജര്‍ ജിയോളജിസ്റ്റാണ് അനീഷ്. ഹരിയാനയില്‍ ജോലി ചെയ്തിരുന്ന അനീഷ് ആറുമാസം മുമ്പാണ് സിക്കിമിലേക്ക് മാറിയത്. സിക്കിം തുരങ്കപ്പാത നിര്‍മ്മാണത്തില്‍ സീനിയര്‍ മാനേജരായി പ്രവര്‍ത്തിക്കുകയായിരുന്നു. തുരങ്കനിര്‍മാണം നടക്കുന്ന സ്ഥലത്തെ പാറയിടുക്കളുടെ കാഠിന്യം, ജലാംശം എന്നിവ പരിശോധിക്കുന്ന ഉദ്യോഗസ്ഥസംഘത്തിലായിരുന്നു അനീഷ്. പാറ തുരക്കുമ്പോള്‍ തൊഴിലാളികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നത് അനീഷാണ്. ശാസ്ത്രലേഖകനും സയന്‍സ് …

ഉപ്പള, ജോഡ്കല്ലില്‍ വന്‍ ലഹരി വേട്ട; കാറില്‍ കടത്തിയ 112 ഗ്രാം എം ഡി എം എയുമായി 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും മഞ്ചേശ്വരം പൊലീസും നടത്തിയ പരിശോധനയില്‍ 112 ഗ്രാം എം ഡി എം എയുമായി രണ്ടുപേര്‍ അറസ്റ്റില്‍. ബന്തിയോട്, കുബണൂരിലെ മൊയ്തീന്‍ കുഞ്ഞി, ജോഡ്ക്കല്ലിലെ ഫാറൂഖ് മുഹമ്മദ് എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് കടത്തിനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.രഹസ്യ വിവരത്തെ തുടര്‍ന്ന് സ്‌ക്വാഡും മഞ്ചേശ്വരം എസ് ഐ കെ ആര്‍ ഉമേശിന്റെ നേതൃത്വത്തിലുള്ള പൊലീസും ഇന്ന് (വ്യാഴം) ഉച്ചയോടെ ജോഡ്ക്കല്ലില്‍ നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

ചികില്‍സയ്ക്കായി നാട് കൈകോര്‍ത്തിട്ടും ഫലമുണ്ടായില്ല; ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് യാത്രായായി

കൊന്നക്കാട്: ഓട്ടോമറിഞ്ഞ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. കൊന്നക്കാട് ചെരുമ്പക്കോട്ടെ നെല്ലിക്കാട്ട് ഗണേശന്റെ മകന്‍ എന്‍ വിഷ്ണു (27) ആണ് മരിച്ചത്. ചികിത്സയ്ക്കിടെ കണ്ണൂരിലെ സ്വകാര്യആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഈമാസം 12ന്വൈകുന്നേരം കൂളിമട വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍വിഷ്ണുവിന്റെ ഭാര്യ ദിവ്യ (24), നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞ്, ഡ്രൈവര്‍ പറമ്പയിലെ പുളിക്കല്‍ നിധിന്‍(35), പാമത്തട്ടിലെ ഗോപാലകൃഷ്ണന്‍ (65)എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കണ്ണൂരിലെ സ്വകാര്യ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിഷ്ണുവിന്റെയും ഗോപാലകൃഷ്ണന്റെയും …

വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: വനംവകുപ്പിന്റെ കാസര്‍കോട്ടെ ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കര്‍ണ്ണാടക, ചിക്മംഗ്ളൂരുവിലെ മുഹമ്മദ് ഫതീദ് എന്ന ഡോ. മുഹമ്മദ് ഫരീദി(60)നെയാണ് കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈ എസ് പി മധുസൂദനനന്‍ നായരും സംഘവും അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റു ചെയ്തു. കേരളം, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലായി സമാന കേസുകളുള്ള സംഘത്തിലെ അംഗമാണ് മുഹമ്മദ് ഫരീദെന്നു ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. 2005 ജൂണ്‍ 22ന് രാത്രിയിലാണ് കാസര്‍കോട് …

ഭൂമി കൊടുത്തിട്ടും ജീവനാംശം നല്‍കിയില്ല; കേസ് കൊടുത്ത വൈരാഗ്യത്തില്‍ വയോധികനായ പിതാവിനെ മകന്‍ ചുറ്റികയ്ക്ക് അടിച്ചു കൊന്നു

തൃശൂര്‍: മടവാക്കരയില്‍ മകന്‍ പിതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മടവാക്കര സ്വദേശി കൃഷ്ണന്‍(89) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭൂമി കൊടുത്തിട്ടും തനിക്ക് ജീവനാംശം നല്‍കിയില്ലെന്ന് കാട്ടി കൃഷ്ണന്‍ മകന്‍ രാധാകൃഷ്ണനെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. കൃഷ്ണന്റെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടായിരുന്നു. ഇടതു ചെവിയോട് ചേര്‍ന്ന് ആഴത്തില്‍ മുറിവേറ്റ നിലയില്‍ കട്ടിലില്‍ ഇരിക്കുന്ന രീതിയിലായിരുന്നു മൃതദേഹം. മറ്റൊരു …

ഫാത്തിമത്ത് നിഷാനയുടെ ആത്മഹത്യ: മൂന്നു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം മാനസികമായി പീഡിപ്പിക്കുന്നതില്‍ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. സംബാജെയിലെ ഫാത്തിമത്ത് നിഷാന (25) കെട്ടിത്തൂങ്ങി മരിച്ച കേസില്‍ ഭര്‍തൃ പിതാവ് അലവി (54)മാതാവ് സി എ ആയിഷ(56), ഭര്‍തൃ സഹോദരി ഫസീല(29) എന്നിവരെയാണ് സുള്ള്യ പൊലീസ് അറസ്റ്റു ചെയ്തത്. ജൂലായ് 18ന് ആണ് ഫാത്തിമത്ത് ഷംനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലു വര്‍ഷം മുമ്പായിരുന്നു വിവാഹം. അതിനു ശേഷം കൂടുതല്‍ സ്ത്രീധനം …

വ്യാപാര ആവശ്യത്തിന് ഗുല്‍ബര്‍ഗയിലേയ്ക്ക് പോയ ബദിയഡുക്ക സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: വ്യാപാര ആവശ്യത്തിനായി കര്‍ണ്ണാടക, ഗുല്‍ബര്‍ഗയിലേയ്ക്കു പോയ ബദിയഡുക്ക സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബദിയഡുക്ക, കങ്കണ്ണാ റിലെ മുഹമ്മദ് ഇസ്മായില്‍ (65) ആണ് മരിച്ചത്. ഗുല്‍ബര്‍ഗയിലെ ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്. ഭാര്യ: ഉമൈറ. മക്കള്‍: ആയിഷ മുനവ്വറ(എഞ്ചിനീയര്‍), ഫാത്തിമ (എഞ്ചിനീയര്‍). മരുമക്കള്‍: മുഹമ്മദ് ഇമ്രാന്‍(റിട്ട. നാവികസേന ഓഫീസര്‍, കോഴിക്കോട്), സുഹൈല്‍(കോഴിക്കോട്). സഹോദരങ്ങള്‍: ഇബ്രാഹിം, അബ്ബാസ്, അബ്ദുല്ല, സെക്കീന, ബീഫാത്തിമ, നഫീസ.

അമ്പലത്തറ പെടവടുക്കത്തെ ലീല വധക്കേസ്; ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ മുബൈയില്‍ വച്ച് സാഹസികമായി പിടികൂടി

കാസര്‍കോട്: പെടവടുക്കത്തെ ലീല വധക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ അമ്പലത്തറ പൊലീസ് മഹാരാഷ്ട്രയില്‍ വെച്ച് സാഹസികമായി പിടികൂടി. പശ്ചിമബംഗാള്‍ മുര്‍ഷിബാദ് സ്വദേശിയായ കൗമാരക്കാരനെയാണ് നവി മുംബൈയില്‍ വെച്ച് പൊലീസ് അറസ്റ്റുചെയ്തത്. 2017 നവംബര്‍ 15 നാണ് തട്ടുമ്മല്‍ പെടവടുക്കത്തെ അമ്പൂട്ടി നായരുടെ ഭാര്യ ലീല(57)യെ കൊലപ്പെടുത്തിയത്. ലീലയുടെ വീട്ടില്‍ തേപ്പ് ജോലിക്ക് എത്തിയതായിരുന്നു പ്രതി. വീട്ടമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണമാലയും കമ്മലും കൈക്കലാക്കിയ ശേഷം പ്രതി മുങ്ങുകയായിരുന്നു. പിന്നീട് പ്രതിയെ പിടികൂടിയെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ …

കുമ്പള ടൗണില്‍ ആശങ്ക: ടൗണിലെ ട്രാഫിക് നിയന്ത്രണം ഏറ്റെടുക്കുമെന്നു ജനപ്രതിനിധികള്‍; ജാമ്യമില്ലാതെ കേസില്‍ കുടുങ്ങുമെന്ന് പൊലീസ്

കുമ്പള: കുമ്പളയിലെ വാഹന ഗതാഗത നിയന്ത്രണം ഇന്നു രാവിലെ 9 മണിക്ക് തങ്ങള്‍ ഏറ്റെടുക്കുമെന്നു കുമ്പള പഞ്ചായത്ത്- ബ്ലോക്ക് പഞ്ചായത്ത്- ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍ പൊലീസിനെയും ആര്‍ ടി ഒയെയും മുന്നറിയിച്ചു. ബസ് സ്റ്റാന്റും അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയ ശേഷം പ്രതിഷേധിക്കുനതായിരിക്കും നല്ലതെന്നു പൊലീസും ആര്‍ ടി ഒയും ഓര്‍മ്മിപ്പിച്ചു.കുമ്പള ടൗണില്‍ ഇന്നു പത്തുമണിവരെ ഒന്നും സംഭവിച്ചില്ലെങ്കിലും യാത്രക്കാരും ജനങ്ങളും ഉത്കണ്ഠയിലാണ്.കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് വര്‍ഷങ്ങളായി ബസ് നിറുത്തിക്കൊണ്ടിരുന്ന ടൗണിലെ സ്ഥലത്തു നിന്ന് 600 മീറ്ററോളം അകലെയുള്ള …

കുമ്പളയില്‍ ഗൃഹനാഥനെയും കുടുംബത്തേയും കെട്ടിയിട്ട് 42 പവനും കാല്‍ലക്ഷം രൂപയും കൊള്ളയടിച്ച കേസ്; ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

കാസര്‍കോട്: ഗൃഹനാഥനെയും കുടുംബത്തെയും കെട്ടിയിട്ട് 42 പവന്‍ സ്വര്‍ണ്ണവും കാല്‍ ലക്ഷം രൂപയും കൊള്ളയടിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. കര്‍ണ്ണാടക സ്വദേശിയായ സംബ്യ അസീസ് എന്ന അബ്ദുല്‍ അസീസി(58)നെയാണ് ഇന്ന് (വ്യാഴം) രാവിലെ പുത്തൂരില്‍ വച്ച് കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ് .പി പി മധുസൂദനന്‍ നായരും സംഘവും അറസ്റ്റു ചെയ്തത്. ഇന്‍സ്‌പെക്ടര്‍മാരായ ശ്രീകുമാര്‍, സഞ്ജയ്, എസ് ഐ മാരായ രവീന്ദ്രന്‍, പ്രമോദ്, വിനോദ് പൊലീസുകാരായ ഗോപന്‍, രാജീവന്‍, രാജേഷ് മടിക്കൈ, ഡ്രൈവര്‍ രഞ്ജിത്ത് എന്നിവരും …