വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: വനംവകുപ്പിന്റെ കാസര്‍കോട്ടെ ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കര്‍ണ്ണാടക, ചിക്മംഗ്ളൂരുവിലെ മുഹമ്മദ് ഫതീദ് എന്ന ഡോ. മുഹമ്മദ് ഫരീദി(60)നെയാണ് കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈ എസ് പി മധുസൂദനനന്‍ നായരും സംഘവും അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റു ചെയ്തു. കേരളം, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലായി സമാന കേസുകളുള്ള സംഘത്തിലെ അംഗമാണ് മുഹമ്മദ് ഫരീദെന്നു ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. 2005 ജൂണ്‍ 22ന് രാത്രിയിലാണ് കാസര്‍കോട് റെയില്‍വെ സ്റ്റേഷനു സമീപത്തുള്ള വനം വകുപ്പിന്റെ ഗോഡൗണില്‍ കൊള്ള നടന്നത്. വാഹനത്തില്‍ എത്തിയ സംഘം കാവല്‍ക്കാരനെ കെട്ടിയിട്ട ശേഷം രണ്ടു ആനക്കൊമ്പുകളും 100 കിലോ ചന്ദനമുട്ടികളും കൊള്ളയടിച്ചുവെന്നാണ് കേസ്. കാസര്‍കോട് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. കേസില്‍ ഏതാനും പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page