ഫാത്തിമത്ത് നിഷാനയുടെ ആത്മഹത്യ: മൂന്നു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം മാനസികമായി പീഡിപ്പിക്കുന്നതില്‍ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. സംബാജെയിലെ ഫാത്തിമത്ത് നിഷാന (25) കെട്ടിത്തൂങ്ങി മരിച്ച കേസില്‍ ഭര്‍തൃ പിതാവ് അലവി (54)മാതാവ് സി എ ആയിഷ(56), ഭര്‍തൃ സഹോദരി ഫസീല(29) എന്നിവരെയാണ് സുള്ള്യ പൊലീസ് അറസ്റ്റു ചെയ്തത്. ജൂലായ് 18ന് ആണ് ഫാത്തിമത്ത് ഷംനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലു വര്‍ഷം മുമ്പായിരുന്നു വിവാഹം. അതിനു ശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നുവെന്നു കാണിച്ച് മാതാപിതാക്കള്‍ സുള്ള്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് മൂന്നു പേരെയും അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Abdul Kader

വയസ്സിൽ സ്പെല്ലിങ് മിസ്റ്റേക്ക്….. 🤣

RELATED NEWS
Scroll to top

You cannot copy content of this page