ചികില്‍സയ്ക്കായി നാട് കൈകോര്‍ത്തിട്ടും ഫലമുണ്ടായില്ല; ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് യാത്രായായി

കൊന്നക്കാട്: ഓട്ടോമറിഞ്ഞ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. കൊന്നക്കാട് ചെരുമ്പക്കോട്ടെ നെല്ലിക്കാട്ട് ഗണേശന്റെ മകന്‍ എന്‍ വിഷ്ണു (27) ആണ് മരിച്ചത്. ചികിത്സയ്ക്കിടെ കണ്ണൂരിലെ സ്വകാര്യആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഈമാസം 12ന്
വൈകുന്നേരം കൂളിമട വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍
വിഷ്ണുവിന്റെ ഭാര്യ ദിവ്യ (24), നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞ്, ഡ്രൈവര്‍ പറമ്പയിലെ പുളിക്കല്‍ നിധിന്‍(35), പാമത്തട്ടിലെ ഗോപാലകൃഷ്ണന്‍ (65)എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കണ്ണൂരിലെ സ്വകാര്യ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിഷ്ണുവിന്റെയും ഗോപാലകൃഷ്ണന്റെയും നില അതീവ ഗുരുതരമായിരുന്നു. ഇവരുടെ ചികില്‍സയ്ക്കായി നാട്ടുകാര്‍ പണം സ്വരൂപിക്കുന്നതിനിടെയാണ് വിഷ്ണുവിന്റെ മരണം. ബുധനാഴ്ച വൈകീട്ട് മൃതദേഹം വീട്ടിലെത്തിച്ചു. വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു. കുമാരിയാണ് മാതാവ്. സഹോദരി: ഗീതു (പറമ്പ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page