നിര്‍ത്തിയിട്ട ലോറികളിലെ ബാറ്ററി കവര്‍ച്ച; മുട്ടത്തൊടി സ്വദേശി അബ്ദുള്‍ മജീദും കൂട്ടാളികളും കവര്‍ന്ന അഞ്ചു ബാറ്ററികള്‍ കൂടി കണ്ടെടുത്തു
സുള്ള്യ: കാസര്‍കോട് മുട്ടത്തൊടി സ്വദേശി അബ്ദുള്‍ മജീദും കൂട്ടാളികളും നിര്‍ത്തിയിട്ട ലോറികളില്‍ നിന്നും കവര്‍ന്ന 5 ബാറ്ററികള്‍ കൂടി കണ്ടെടുത്തു. സുള്ള്യ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്ന് വാഹനങ്ങളില്‍ നിന്നായി അഞ്ച് ബാറ്ററികള്‍ കഴിഞ്ഞ മെയ് 14 ന് രാത്രി കവര്‍ന്നിരുന്നു. ഈ സംഭവത്തില്‍ അബ്ദുല്‍ മജീദിനും സംഘത്തിനും പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വിട്ടല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ചു സ്ഥലങ്ങളില്‍ നടന്ന മോഷണ കേസുകളില്‍ മജീദിനെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസുകളില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു പ്രതി. …