ഭൂമി കൊടുത്തിട്ടും ജീവനാംശം നല്‍കിയില്ല; കേസ് കൊടുത്ത വൈരാഗ്യത്തില്‍ വയോധികനായ പിതാവിനെ മകന്‍ ചുറ്റികയ്ക്ക് അടിച്ചു കൊന്നു

തൃശൂര്‍: മടവാക്കരയില്‍ മകന്‍ പിതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മടവാക്കര സ്വദേശി കൃഷ്ണന്‍(89) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭൂമി കൊടുത്തിട്ടും തനിക്ക് ജീവനാംശം നല്‍കിയില്ലെന്ന് കാട്ടി കൃഷ്ണന്‍ മകന്‍ രാധാകൃഷ്ണനെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. കൃഷ്ണന്റെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടായിരുന്നു. ഇടതു ചെവിയോട് ചേര്‍ന്ന് ആഴത്തില്‍ മുറിവേറ്റ നിലയില്‍ കട്ടിലില്‍ ഇരിക്കുന്ന രീതിയിലായിരുന്നു മൃതദേഹം. മറ്റൊരു മകന്റെ വീട്ടില്‍ തനിച്ചായിരുന്നു കൃഷ്ണന്‍ താമസിച്ചിരുന്നത്. ചെങ്ങാലൂരിലുള്ള മകന്‍ കൃഷ്ണനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.
രാധാകൃഷ്ണന്‍ പിതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല. സംസ്‌കാരചടങ്ങുകള്‍ക്ക് ശേഷം പൊലീസ് ബന്ധുക്കളെ ചോദ്യം ചെയ്യുകയായിരുന്നു. ഇടതുചെവിയോട് ചേര്‍ന്ന് കണ്ടെത്തിയ ഒരു മുറിവും വീടിന്റെ രണ്ടാമത്തെ നിലയിലെ വാതില്‍ തുറന്നുകിടന്നതും സംശയത്തിന് ഇടയാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തില്‍ സ്വത്ത് തര്‍ക്കം നടന്നതായി കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കസ്റ്റഡിയിലെടുത്ത രാധാകൃഷ്ണനെ പിന്നീട് അറസ്റ്റുചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page