കാസര്‍കോട്: ബേള വില്ലേജ് ഓഫീസില്‍ നിന്ന് കാണാതായ ലാപ്‌ടോപ്പുകള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയിലാണ് ഓഫീസിന്റെ പൂട്ട് തകര്‍ത്ത് മൂന്നു ലാപ്‌ടോപ്പുകള്‍ കടത്തിക്കൊണ്ടുപോയത്. ചൊവ്വാഴ്ച ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ലോപ്‌ടോപ്പുകള്‍ നഷ്ടപ്പെട്ടതായി അറിഞ്ഞതോടെ വില്ലേജ് ഓഫീസര്‍ ശശികുമാര്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് ഓഫീസിലെത്തി പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് ഓഫീസിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ ലാപ്‌ടോപ്പുകളെ കണ്ടെത്തിയത്. പൊലീസ് എത്തി ടാപ്പ്‌ടോപ്പുകള്‍ കസ്റ്റഡിയിലെടുത്തു. അതേ സമയം പ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. ഓഫീസിനും പരിസര പ്രദേശങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ബദിയടുക്ക പൊലീസ് അറിയിച്ചു.







