പ്രാര്‍ത്ഥനകള്‍ വിഫലം; സിക്കിം ടണല്‍ ദുരന്തത്തില്‍ കാണാതായ അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി, നാളെ നാട്ടിലെത്തിക്കും

ഗാങ്ടോക്: സിക്കിം ടണല്‍ ദുരന്തത്തില്‍ കാണാതായ കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷന്റെ സീനിയര്‍ മാനേജര്‍ ജിയോളജിസ്റ്റാണ് അനീഷ്. ഹരിയാനയില്‍ ജോലി ചെയ്തിരുന്ന അനീഷ് ആറുമാസം മുമ്പാണ് സിക്കിമിലേക്ക് മാറിയത്. സിക്കിം തുരങ്കപ്പാത നിര്‍മ്മാണത്തില്‍ സീനിയര്‍ മാനേജരായി പ്രവര്‍ത്തിക്കുകയായിരുന്നു. തുരങ്കനിര്‍മാണം നടക്കുന്ന സ്ഥലത്തെ പാറയിടുക്കളുടെ കാഠിന്യം, ജലാംശം എന്നിവ പരിശോധിക്കുന്ന ഉദ്യോഗസ്ഥസംഘത്തിലായിരുന്നു അനീഷ്. പാറ തുരക്കുമ്പോള്‍ തൊഴിലാളികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നത് അനീഷാണ്. ശാസ്ത്രലേഖകനും സയന്‍സ് വ്‌ലോഗറുമായിരുന്നുഅനീഷ്. 2001-2004 കാലത്ത് നാട്ടകം ഗവ. കോളേജില്‍ ബി.എസ്.സി. ജിയോളജി വിദ്യാര്‍ഥിയായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് തുരങ്കത്തിന്റെ പ്രവേശന കവാടം പൂര്‍ണമായും അടച്ചുകൊണ്ട് വന്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. പാറയ്ക്കുള്ളിലെ മീഥൈന്‍ വാതകം ചോര്‍ന്നത് മൂലമുള്ള സ്ഫോടനമാണ് തുരങ്കം തകരാന്‍ ഇടയാക്കിയതെന്നാണ് നിഗമനം. ഇതോടെ അനീഷ് അടക്കം തുരങ്കത്തിന് അകത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ അകപ്പെട്ടുപോകുകയായിരുന്നു. ടണല്‍ ദുരന്തത്തില്‍ ഇതുവരെ 27 പേരാണ് മരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page