കാസര്‍കോട്: വ്യാപാര ആവശ്യത്തിനായി കര്‍ണ്ണാടക, ഗുല്‍ബര്‍ഗയിലേയ്ക്കു പോയ ബദിയഡുക്ക സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബദിയഡുക്ക, കങ്കണ്ണാ റിലെ മുഹമ്മദ് ഇസ്മായില്‍ (65) ആണ് മരിച്ചത്. ഗുല്‍ബര്‍ഗയിലെ ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്. ഭാര്യ: ഉമൈറ. മക്കള്‍: ആയിഷ മുനവ്വറ(എഞ്ചിനീയര്‍), ഫാത്തിമ (എഞ്ചിനീയര്‍). മരുമക്കള്‍: മുഹമ്മദ് ഇമ്രാന്‍(റിട്ട. നാവികസേന ഓഫീസര്‍, കോഴിക്കോട്), സുഹൈല്‍(കോഴിക്കോട്). സഹോദരങ്ങള്‍: ഇബ്രാഹിം, അബ്ബാസ്, അബ്ദുല്ല, സെക്കീന, ബീഫാത്തിമ, നഫീസ.







