ക്ഷേത്രദര്‍ശനത്തിനെന്ന പേരില്‍ പെണ്‍കുട്ടിയെ അയല്‍ക്കാരി വിളിച്ചുകൊണ്ടുപോയി; മദ്യം കുടിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു; യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

ബംഗളൂരു: പതിനാലുകാരിയെ മദ്യം കുടിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ അയല്‍ക്കാരിയായ യുവതി, ഓട്ടോ ഡ്രൈവറായ നവീന്‍, സുഹൃത്ത് വെങ്കിട്ടരമണ എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ 17 ന് രാത്രിയില്‍ ക്ഷേത്രദര്‍ശനം നടത്താനെന്ന വ്യാജേന അയല്‍വാസിയായ രേണുക എന്ന യുവതിയാണ് പെണ്‍കുട്ടിയെ വശീകരിച്ച് സുഹൃത്തുക്കളുടെ അടുത്തെത്തിച്ചത്. നവീനിന്റെ ഓട്ടോയില്‍ വെങ്കിട്ടരമണയും കുട്ടിയുമായി ദേവനഹള്ളിയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്കുപോയി. അവിടെവച്ച് നിര്‍ബന്ധിച്ച് കുട്ടിയെക്കൊണ്ട് മദ്യം കുടിപ്പിച്ചു.
മദ്യപിച്ച് വീട്ടില്‍ പോയാല്‍ പിതാവ് അറിയുമെന്നും അത് പ്രശ്നമാകുമെന്നും അതിനാല്‍ രാവിലെ പോകാമെന്നും പറഞ്ഞ് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പിറ്റേന്ന് രാവിലെ, പെണ്‍കുട്ടിയെ അവളുടെ വീടിനടുത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ടുദിവസം കഴിഞ്ഞാണ് കുട്ടി കാര്യങ്ങള്‍ വീട്ടുകാരോട് പറഞ്ഞത്. മാതാപിതാക്കളുടെ പരാതിയില്‍ മൂന്നു പേരെയും പൊലീസ് അറസ്റ്റുചെയ്തു. കുറ്റകൃത്യത്തിന് പ്രതികള്‍ പോയ ഓട്ടോയും പൊലീസ് പിടിച്ചെടുത്തു. വെങ്കിട്ടരമണയ്ക്കെതിരെ നേരത്തെ ബാഗേപള്ളി പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page