കാസര്‍കോട്: ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും മഞ്ചേശ്വരം പൊലീസും നടത്തിയ പരിശോധനയില്‍ 112 ഗ്രാം എം ഡി എം എയുമായി രണ്ടുപേര്‍ അറസ്റ്റില്‍. ബന്തിയോട്, കുബണൂരിലെ മൊയ്തീന്‍ കുഞ്ഞി, ജോഡ്ക്കല്ലിലെ ഫാറൂഖ് മുഹമ്മദ് എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് കടത്തിനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
രഹസ്യ വിവരത്തെ തുടര്‍ന്ന് സ്‌ക്വാഡും മഞ്ചേശ്വരം എസ് ഐ കെ ആര്‍ ഉമേശിന്റെ നേതൃത്വത്തിലുള്ള പൊലീസും ഇന്ന് (വ്യാഴം) ഉച്ചയോടെ ജോഡ്ക്കല്ലില്‍ നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.







