ഓപ്പറേഷൻ തൂഫാൻ; പടന്നക്കാട് കോളേജിന് മുന്നിൽ നിൽക്കുകയായിരുന്ന യുവാവിൽ നിന്ന് എംഡി എം എ പിടികൂടി

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പടന്നക്കാട് നടത്തിയ റെയ്ഡില്‍ നീലേശ്വരം സ്വദേശി പിടിയില്‍. തട്ടാച്ചേരി രാമരത്തെ കെ എസ് അഭിഷേക്(27) ആണ് അറസ്റ്റിലായത്. യുവാവിൽ നിന്ന് ഒരു ഗ്രാം എംഡി എം എ കണ്ടെടുത്തു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ പടന്നക്കാട് നെഹ്‌റു കോളേജ് ഗേറ്റിന് സമീപം വച്ചാണ് യുവാവ് പിടിയിലായത്. നൈറ്റ് പെട്രോളിങ് നടത്തുന്നതിനിടെ പൊലീസിനെ കണ്ട യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് പിടികൂടി ചെയ്തപ്പോൾ വ്യക്തമായ മറുപടി യുവാവിൽനിന്ന് ലഭിച്ചില്ല. തുടർന്ന് ദേഹ …

അപകടാവസ്ഥയിലായി മൂന്നുവര്‍ഷം; കല്ലങ്കൈ എ.എല്‍.പി സ്‌കൂള്‍ കെട്ടിടം കളക്ടര്‍ നിര്‍ദേശപ്രകാരം പൊളിച്ചു നീക്കി

കാസര്‍കോട്: ദേശീയപാത സര്‍വ്വീസ് റോഡില്‍ അപകടാവസ്ഥയില്‍ സ്ഥിതി ചെയ്തിരുന്ന കല്ലങ്കൈ എ.എല്‍.പി സ്‌കൂള്‍ കെട്ടിടം കളക്ടറുടെ നിര്‍ദേശപ്രകാരം പൊളിച്ചു നീക്കി. പരാതിയെ തുടര്‍ന്ന് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് ആര്‍.ഡി.ഒ എം.എസ് ബിജുകുമാര്‍ സ്ഥല പരിശോധ നടത്തിയിരുന്നു. ദേശീയപാത നിര്‍മ്മാണത്തിനായി വേണ്ടി ഏറ്റെടുത്ത സ്ഥലത്തേക്ക് തള്ളി നില്‍ക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ ഭാഗം ഏത് നിമിഷവും റോഡിലേക്ക് തകര്‍ന്നു വീഴാവുന്ന സ്ഥിതിയിലായിരുന്നു.ഓടുമേഞ്ഞ സ്‌കൂള്‍ കെട്ടിടത്തില്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും കെട്ടിടത്തിന് സമീപത്തുകൂടി നടന്നു പോകുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്കും, സര്‍വ്വീസ് റോഡിലൂടെ കടന്ന് …

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന വാഗ്ദാനത്തിൽ നിന്ന് മാംദാനി പിൻവാങ്ങി

പി പി ചെറിയാൻ ന്യൂയോർക്ക്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ന്യൂയോർക്കിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന മുൻ വാഗ്ദാനത്തിൽ നിന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മാംദാനി പിന്മാറി. രാജ്യാന്തര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് നടപ്പിലാക്കാൻ തനിക്ക് നിയമപരമായ അധികാരമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബറിൽ നടക്കുന്ന യു.എൻ പൊതുസഭയിൽ പങ്കെടുക്കാൻ നെതന്യാഹു എത്താനിരിക്കെയാണ് മാംദാനിയുടെ പ്രസ്താവന. അതേസമയം, നെതന്യാഹുവിനെ ന്യൂയോർക്കിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ നിയമപരമായ അധികാരമുള്ള ട്രംപ് ഭരണകൂടം അതിന് തയ്യാറാകണമെന്നും മാംദാനി …

അമേരിക്കയിലെ ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദാക്കാൻ നിർദ്ദേശം: ട്രംപ് ഭരണകൂടത്തിന് മുന്നിൽ ആവശ്യം ശക്തമാകുന്നു

പി പി ചെറിയാൻവാഷിംഗ്‌ടൺ ഡി സി : അമേരിക്കയിലെ സർവ്വകലാശാലകളിൽ പഠിക്കുന്ന 2,65,000-ത്തിലധികം വരുന്ന ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ്. ജനപ്രതിനിധി അന്നാ പൗലീന ലൂണ ട്രംപ് ഭരണകൂടത്തെ സമീപിച്ചു. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് അയച്ച കത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടി അംഗമായ ലൂണ ഈ ആവശ്യം ഉന്നയിച്ചത്. യുഎസ് തിരഞ്ഞെടുപ്പുകളിൽ ചൈനയുടെ ഇടപെടൽ ഉണ്ടായെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനീസ് പൗരന്മാരുടെ നിലവിലുള്ള എല്ലാ F-1, J-1 …

മംഗൽപ്പാടി, മീഞ്ച ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ദേരമ്പള്ള പാലം തകർന്നിട്ടു വർഷങ്ങളായി : മുഖം തിരിച്ചു അധികൃതർ; പാലം ഉടൻ വേണം: എം.എൽ. അശ്വിനി

ബേരികെ: മംഗൽപ്പാടി, മീഞ്ച ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ദേരമ്പള്ള കോൺക്രീറ്റ് പാലം തകർന്നിട്ടു വർഷങ്ങൾ കഴിഞ്ഞു,ഭരണക്കാർ അത് കണ്ടു രസിക്കുന്നു, പുഴക്കപ്പുറത്തെ മീഞ്ചയിൽ നിന്നും തിരിച്ചും യാത്രചെയ്യാനും ബസ് സ്റ്റാന്റിലെത്താനും 600 മീറ്റർ ദൂരമേയുള്ളൂ .പക്ഷെ പറഞ്ഞതുകൊണ്ട് കാര്യമില്ലല്ലോ . പാലമുണ്ടായാൽ 600 മീറ്റർ നടന്നെത്താവുന്ന ബസ് സ്റ്റാന്റിലെത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിവരുന്നു.വർഷങ്ങളായി നാട്ടുകാർ സഞ്ചാരസ്വാതന്ത്രത്തിനും ഇവിടെ അവഗണിക്കപ്പെടുകയാണ്. നാടുമുഴുവൻ എന്തെല്ലാം സൈസ് റോഡ് വരുന്നു .പാലം വരുന്നു. പാലത്തിനു മുകളിൽ പാലം വരുന്നു. ഇവിടെ ഗ്രാമീണർക്ക് അനുഗ്രഹമായിരുന്നു പാലം …

ഏകമകന്‍ അകാലത്തില്‍ മരിച്ചതിനെ തുടര്‍ന്നുള്ള മനോവിഷമം, ദമ്പതികള്‍ ജീവനൊടുക്കി

കൊച്ചി: മകന്‍ അകാലത്തില്‍ മരിച്ചതിനെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്ന ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍. വൈപ്പിന്‍ ഞാറയ്ക്കല്‍ കളത്തിപ്പറമ്പില്‍ സഞ്ജീവ് (70) ഭാര്യ സബിത (60) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീടിന്റെ മുന്‍വശത്തുള്ള മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.രാവിലെ ഒന്‍പത് മണിയോടെ വീട്ടില്‍ വരുമെന്ന് സഞ്ജീവ് സഹോദരനെ വിളിച്ച് പറഞ്ഞിരുന്നു. രാവിലെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസി വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ഞാറയ്ക്കല്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. നിയമവകുപ്പില്‍ ഉദ്യോഗസ്ഥയായിരുന്ന …

കശ്മീരില്‍ ഭീകരാക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; പ്രദേശം വളഞ്ഞ് സൈന്യം, ഭീകരര്‍ക്കായി തിരച്ചില്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അനന്ത്നാഗ് നഗരത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ജമ്മു കശ്മീര്‍ പൊലീസ് ഹെഡ് കോണ്‍സ്റ്റബില്‍ ആഷിഖ് ഹുസൈന്‍ ഖുറേഷി(35) ആണ് മരിച്ചത്. അമര്‍നാഥ് യാത്രയുടെ സുരക്ഷാ ചുമതലയിലായിരുന്നു ആഷിഖ് ഹുസൈന്‍. യാത്രയുടെ സുരക്ഷാ ചുമതല നിര്‍വഹിച്ചുകൊണ്ടിരുന്ന പൊലീസ് സംഘത്തിന് നേരെ അവിടെയെത്തിയ ഭീകരര്‍ പൊടുന്നനെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആഷിഖ് ഹുസൈനെ ഉടന്‍ തന്നെ അനന്ത് നാഗ് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ നിഴല്‍ …

വയോധികയുടെ രണ്ടര പവൻ സ്വർണ്ണമാല കവർന്ന കേസ്: പ്രതി അറസ്റ്റിൽ

കണ്ണൂര്‍: തനിച്ച് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ നിന്ന് രണ്ടരപവന്റെ ആഭരണം കവര്‍ച്ച ചെയ്ത കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. എളയാവൂര്‍ സൗത്ത് അംഗനവാടിക്ക് സമീപത്തെ വടക്കേചാലില്‍ ഹൗസില്‍ എ.ഷിനേഷിനെ(33) ആണ് എസ്.പി: കൈലാസ് നാഥിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്.ഐ: ടി.എം.വിപിന്‍ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ എട്ടിന് കീഴ്ത്തള്ളിയിലെ പുഷ്പയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഈ വീടിന്റെ മുകള്‍ നിലയില്‍ താമസിച്ചുവരികയായിരുന്നു ഷിനേഷ്. വയോധികയെ സഹായിക്കാനെന്ന പേരില്‍ വീട്ടിലെത്തിയാണ് മേശവലിപ്പിലുണ്ടായ മാല കവര്‍ച്ച ചെയ്തത്.പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ്.ഐ: …

ബസ് കാത്തു നില്‍ക്കുകയായിരുന്ന കുടുംബത്തിന്റെ ബാഗ് കൊള്ളയടിച്ച കേസ്; പിതാവിനെ വിറകു കൊള്ളി കൊണ്ട് അടിച്ചുകൊന്ന ആള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് ബസ് സ്റ്റാന്റിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ നിന്നു പണവും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ് കവര്‍ച്ച ചെയ്ത കേസില്‍ പിതാവിനെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ അഞ്ചോളം കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. ഏര്യം, കണാരംവയലിലെ മുരിങ്ങോത്ത് സന്തോഷ് ഐസകി(48)നെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്.ജുലൈ 17നാണ് കേസിനാസ്പദമായ സംഭവം. പന്നിയൂര്‍, കസ്തൂരിപ്പറമ്പിലെ ജലീലിന്റെ 12000 രൂപയും മൊബൈല്‍ ഫോണുമടങ്ങിയ ബാഗാണ് മോഷണം പോയത്. ചങ്ങനാശ്ശേരിയിലേക്ക് കുടുംസമേതം പോകാനെത്തിയതായികുന്നു ജലീല്‍. സംഭവത്തില്‍ കേസെടുത്ത പൊലീസ് സിസിടിവി ക്യാമറകളിലെ …

‘പ്രേതബാധ ഒഴിപ്പിച്ചില്ലെങ്കില്‍ ആപത്ത് വരും’; പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരില്‍ പെണ്‍സുഹൃത്തിന്റെ മകളെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

പാലക്കാട്: പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി എം. സിറാജാണ് പിടിയിലായത്. പെണ്‍സുഹൃത്തിന്റെ പതിനാറുകാരിയായ മകളെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞമാസമാണ് സിറാജ് ചിറ്റൂരിലെത്തിയത്. ഇവിടെവെച്ചാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവായ യുവതിയെ ഇയാള്‍ പരിചയപ്പെടുന്നത്. മകള്‍ക്ക് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും ഇയാള്‍ യുവതിയോട് പറഞ്ഞു. അയാളുടെ വാക്കില്‍ വിശ്വസിച്ച കുടുംബം പൂജയ്ക്ക് തയ്യാറായി. തുടര്‍ന്ന്, ഫാമിലേക്ക് യുവതിയെയും മകളെയും സഹോദരനേയും സിറാജ് വിളിച്ചുവരുത്തി. ഒരു പൂജ നടത്താനുണ്ടെന്ന് പറഞ്ഞ് …

സ്വന്തമായി ഇന്‍വര്‍ട്ടര്‍ നിര്‍മ്മിച്ച് പ്രശസ്തനായ കാഞ്ഞങ്ങാട്ടെ കമാല്‍ അബ്ദുല്‍ റഹ്‌മാന്‍ അന്തരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട്ട് ആദ്യമായി പരസഹായമില്ലാതെ ഇന്‍വര്‍ട്ടര്‍ നിര്‍മ്മിച്ച് ശ്രദ്ധേയനായ അജാനൂര്‍, തെക്കേപ്പുറത്തെ കമാല്‍ അബ്ദുല്‍ റഹ്‌മാന്‍ (73) അന്തരിച്ചു.ഒന്‍പതാം വയസിലാണ് കമാലിന്റെ താല്‍പര്യം വൈദ്യുത മേഖലയിലേക്ക് തിരിഞ്ഞത്.തകരാറിലായ മൈക്ക് സെറ്റ് ശരിയാക്കി കൊണ്ടായിരുന്നു തുടക്കം. വിദ്യാഭ്യാസത്തിനു ശേഷം ഇലക്ട്രിക്കല്‍ മേഖലയില്‍ തന്നെ നിലയുറപ്പിച്ച കമാല്‍ കുടില്‍ വ്യവസായമെന്ന നിലയില്‍ ഇന്‍വര്‍ട്ടര്‍ നിര്‍മ്മിച്ചു തുടങ്ങി. ഇന്‍വര്‍ട്ടറുകള്‍ വ്യാപകമായി ആവശ്യക്കാരില്ലാത്ത കാലത്തും ഇദ്ദേഹത്തിന്റെ പണിശാലയില്‍ തിരക്കൊഴിഞ്ഞ നാളുകള്‍ ഉണ്ടായിരുന്നില്ല. ഭാര്യ: റുഖിയ. മക്കള്‍: മെസാലിന, ഷെമീന, അസീന, ജെസീന, അഞ്ജു. …

പഞ്ചദിന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യ സത്യഗ്രഹ സമരം

കാസർകോട്: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം ജലഭവന് മുന്നിൽ നടത്തുന്ന പഞ്ചദിന സത്യാഗ്രഹ സമരത്തിന് കാസർകോട്ട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പൊതുസ്ഥലം മാറ്റം മാനദണ്ഡമനുസരിച്ചു ഉടൻ നടപ്പാക്കുക , ഓർഡറുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക, ഉദ്യോഗസ്ഥ ഭീഷണി അവസാനിപ്പിക്കുക തുടങ്ങിയ മുദ്രവാക്യങ്ങൾ ഉന്നയിച്ചാണ് സത്യഗ്രഹ സമരം. വിദ്യാനഗർ ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന ഐക്യദാർഢ്യ സമരം സി ഐ ടി യു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ …

ഭാര്യയെയും രണ്ട് മക്കളെയും ക്രൂരമായി കൊലപ്പെടുത്തി; ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

ഹുസൂര്‍: ഭാര്യയെയും പറക്കമുറ്റാത്ത രണ്ടു മക്കളെയും അതിദാരുണമായി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വീട്ടിനകത്തു തൂങ്ങി മരിച്ചു. മടിക്കേരി, ഹുസൂരിലെ നിശ്ചിത (27), മക്കളായ നിക്ഷ (12), രക്ഷ (6) എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. നിശ്ചിതയുടെ ഭര്‍ത്താവ് ഹരീഷ് (42)ആണ് ആത്മഹത്യ ചെയ്തത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്രൂരമായ കൂട്ടക്കൊലപാതകവും ആത്മഹത്യയും അരങ്ങേറിയത്. ആസൂത്രിതമായാണ് കൂട്ടക്കൊല നടത്തിയതെന്നു സംശയിക്കുന്നു.ഹരീഷിന്റെ കൂടെ താമസിച്ചിരുന്ന മാതാവിനെ തലേനാളിലേ ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു.രാത്രിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു മക്കളുടെയും ഭാര്യയുടെയും വായയിൽ പ്ലാസ്റ്റര്‍ ഒട്ടിച്ച ശേഷം കഴുത്തുഞെരിച്ചു …

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുന്നു; കാസര്‍കോട് ഇന്നും നാളെയും ശക്തമായ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത 3 മണിക്കൂറില്‍ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും നേരിയ …

ബേഡകത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഗുരുതര നിലയില്‍

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോരോത്ത് യുവതി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരനിലയില്‍.ഭര്‍തൃമതിയും ഒരു കുട്ടിയുടെ മാതാവുമായ 32 കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരീരത്തില്‍ 70 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ശുചിമുറിയില്‍ കയറി കൈഞരമ്പ് മുറിച്ച ശേഷം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവത്രെ. നിലവിളികേട്ടെത്തിയവരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. കാരണം വ്യക്തമല്ല.

ഭക്ഷ്യ വിഷബാധ; നീലേശ്വരം ചാത്തമത്തെ അഞ്ച് കുട്ടികള്‍ക്ക് ഷിഗല്ല ബാധ സ്ഥിരീകരിച്ചു

കാസര്‍കോട്: നീലേശ്വരം ചാത്തമത്ത് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ അഞ്ച് കുട്ടികള്‍ക്ക് ഷിഗല്ല ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച അഞ്ച് കുട്ടികളുടെയും ആരോഗ്യനില പൂര്‍ണ്ണമായും തൃപ്തികരമാണ്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്‍കരുതല്‍ നടപടികളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് പ്രദേശത്തെ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയെ തുടര്‍ന്ന് വയറിളക്കം ഉണ്ടായത്. കുട്ടികള്‍ ഉള്‍പ്പെടെ 27 പേര്‍ ചികിത്സ തേടിയിരുന്നു.കഠിനമായ വയറിളക്കം, ചിലപ്പോള്‍ രക്തവും കഫവും കലര്‍ന്ന മലം, അതിശക്തമായ വയറുവേദനയും …

മഞ്ചേശ്വരം നിയോജകമണ്ഡലം യൂത്ത് ലീഗിന് പുതിയ നേതൃത്വം; ആസിഫലി കന്തല്‍ പ്രസിഡന്റ്, മജീദ് പച്ചമ്പള ജനറല്‍ സെക്രട്ടറി

ഉപ്പള: യൂത്ത് ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി.എ. മൂസ യോഗം ഉദ്ഘാടനം ചെയ്തു. ബി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അഷ്റഫ് ഇടനീര്‍, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് മരിക്കെ, ജനറല്‍ സെക്രട്ടറി എ.കെ. ആരിഫ്, സൈഫുള്ള തങ്ങള്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അബ്ദുള്ള മാദേരി, ഇര്‍ഷാദ് മൊഗ്രാല്‍, മുക്താര്‍ മഞ്ചേശ്വര്‍, ഗോള്‍ഡന്‍ റഹിമാന്‍, …

അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ സാനിറ്റേഷന്‍ തൊഴിലാളികളെ ആവശ്യമുണ്ട്; യോഗ്യത ഇതാണ്

കാസര്‍കോട്: അണങ്കൂര്‍ ഗവ.ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ സാനിറ്റേഷന്‍ തൊഴിലാളികളെ താല്‍കാലികമായി നിയമിക്കുന്നു. പരമാവധി 90 ദിവസത്തേക്കാണ് നിയമനം. നിലവിലുള്ള ഒഴിവുകളില്‍ നിന്നാണ് നിയമനം നടത്തുക. ഏഴാം ക്ലാസ് പാസായ 45 വയസില്‍ താഴെയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രതിദിന വേതനം 710 രൂപയാണ്. പ്രതിമാസം പരമാവധി 19,170 രൂപ ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കാസര്‍കോട് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യതയും പ്രായവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും …