അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ സാനിറ്റേഷന്‍ തൊഴിലാളികളെ ആവശ്യമുണ്ട്; യോഗ്യത ഇതാണ്

കാസര്‍കോട്: അണങ്കൂര്‍ ഗവ.ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ സാനിറ്റേഷന്‍ തൊഴിലാളികളെ താല്‍കാലികമായി നിയമിക്കുന്നു. പരമാവധി 90 ദിവസത്തേക്കാണ് നിയമനം. നിലവിലുള്ള ഒഴിവുകളില്‍ നിന്നാണ് നിയമനം നടത്തുക. ഏഴാം ക്ലാസ് പാസായ 45 വയസില്‍ താഴെയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രതിദിന വേതനം 710 രൂപയാണ്. പ്രതിമാസം പരമാവധി 19,170 രൂപ ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കാസര്‍കോട് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യതയും പ്രായവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം ഹാജരാകണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page