മംഗൽപ്പാടി, മീഞ്ച ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ദേരമ്പള്ള പാലം തകർന്നിട്ടു വർഷങ്ങളായി : മുഖം തിരിച്ചു അധികൃതർ; പാലം ഉടൻ വേണം: എം.എൽ. അശ്വിനി

ബേരികെ: മംഗൽപ്പാടി, മീഞ്ച ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ദേരമ്പള്ള കോൺക്രീറ്റ് പാലം തകർന്നിട്ടു വർഷങ്ങൾ കഴിഞ്ഞു,ഭരണക്കാർ അത് കണ്ടു രസിക്കുന്നു, പുഴക്കപ്പുറത്തെ മീഞ്ചയിൽ നിന്നും തിരിച്ചും യാത്രചെയ്യാനും ബസ് സ്റ്റാന്റിലെത്താനും 600 മീറ്റർ ദൂരമേയുള്ളൂ .പക്ഷെ പറഞ്ഞതുകൊണ്ട് കാര്യമില്ലല്ലോ . പാലമുണ്ടായാൽ 600 മീറ്റർ നടന്നെത്താവുന്ന ബസ് സ്റ്റാന്റിലെത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിവരുന്നു.വർഷങ്ങളായി നാട്ടുകാർ സഞ്ചാരസ്വാതന്ത്രത്തിനും ഇവിടെ അവഗണിക്കപ്പെടുകയാണ്.

നാടുമുഴുവൻ എന്തെല്ലാം സൈസ് റോഡ് വരുന്നു .പാലം വരുന്നു. പാലത്തിനു മുകളിൽ പാലം വരുന്നു. ഇവിടെ ഗ്രാമീണർക്ക് അനുഗ്രഹമായിരുന്നു പാലം തകർന്നു വീണു വർഷങ്ങൾ നിരവധി കഴിഞ്ഞിട്ടുംതദ്ദേശ ഭരണക്കാരും മേൽത്തട്ടു ഭരണക്കാരും അതിലും മീതെ ഭരിക്കുന്നവരും എല്ലാവരെയും ഭരണത്തിൽ കയറ്റാൻ ചൂട്ടു പിടിച്ചു നിൽക്കുന്ന രാഷ്ട്രീയക്കാരും തിരിഞ്ഞു നോക്കുന്നില്ല, ഉൽഘാടനമഹാമഹം കഴിഞ്ഞു അധികം താമസിയാതെ തകരാവുന്ന താരത്തിൽ പാലം ഉണ്ടാക്കിയ കരാറുകാരനെക്കൊണ്ട് പാലം പുതുക്കിപ്പണിയിക്കാൻ വേണ്ടിയായിരിക്കും സമയമെടുക്കുന്നതെന്നു ശുദ്ധാത്മാക്കളായ നാട്ടുകാർ കാത്തിരുന്നു.നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് നാട്ടുകാർ കൂലികൊടുത്തു നിറുത്തിയിട്ടുള്ള സർക്കാരിന്റെ ജീവനക്കാരോട് ഇത് എങ്ങനെ സംഭവിച്ചുവെന്ന് ചോദിക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ലെന്നു പറയുന്നു . ഇന്നലെ പാലം മുറിച്ചുകടക്കുന്നതിനിടെ സുഷ്മിത എന്ന യുവതി വെള്ളത്തിൽ വീണ് ഒഴുക്കിൽപ്പെട്ടിരുന്നു. പ്രദേശവാസിയായ ഉദയ് ഷെട്ടി സ്വന്തം ജീവൻ പണയം വെച്ചാണ് യുവതിയെ രക്ഷപ്പെടുത്തിയത്. അപകടത്തിൽ യുവതിയുടെ ബാഗിലുണ്ടായിരുന്ന സർട്ടിഫിക്കറ്റുകൾ, മൊബൈൽ ഫോൺ, ടാബ്‌ലറ്റ് എന്നിവ ഉൾപ്പെടെയുള്ള വിലപ്പെട്ട രേഖകളും ഉപകരണങ്ങളും ഒഴുക്കിൽപ്പെട്ട് നഷ്ടമായി. ഇപ്പോൾ പാലം ഇല്ലാത്തിടത്തു കവുങ്ങു തടുകിട്ടിവച്ചാണ് ജീവനും കൈയിൽ പിടിച്ചു ജനങ്ങൾ യാത്ര ചെയ്യുന്നത്.

മീഞ്ച പഞ്ചായത്തിൽ നിന്ന് വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ദിവസേന ഈ പാലം ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത്. പാലം പ്രവർത്തനരഹിതമായതിനാൽ വെറും 600 മീറ്റർ ദൂരെയുള്ള ബസ് സ്റ്റോപ്പിലെത്താൻ പോലും കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇത് വിദ്യാർഥികൾക്കും തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും വലിയ ദുരിതമാണ്,.
പാലം പുനർനിർമ്മാണം ആരംഭിക്കാത്തത് ജനങ്ങളോടുള്ള കടുത്ത അനീതിയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി പറഞ്ഞു.
ഇത്തരം അപകടങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ ദേരമ്പള്ള പാലം അടിയന്തരമായി പുനർനിർമ്മിക്കണമെന്ന് ജില്ലാ കളക്ടർറോടു നിവേദനത്തിൽ അശ്വി നി ആവശ്യമുന്നയിച്ചു . ജനങ്ങളുടെ ജീവനും സുരക്ഷയും മുൻനിർത്തി ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം ജ്യോതി പി. റൈ, മീഞ്ച പഞ്ചായത്ത് അംഗം ശാലിനി ബി. ഷെട്ടി, മുൻ പഞ്ചായത്ത് അംഗം വിനോദ് ജി., ബിജെപി ജില്ലാ കമ്മിറ്റി അംഗം പദ്മനാഭ റൈ, ഉദയകുമാർ, രത്‌നാകർ ഷെട്ടി, സങ്കപ്പ ആൾവ, ദേവദാസ് എന്നിവർ എം.എൽ. അശ്വിനിക്കൊപ്പം അപകട നിലയിലായ പാലം സന്ദർശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page