അപകടാവസ്ഥയിലായി മൂന്നുവര്‍ഷം; കല്ലങ്കൈ എ.എല്‍.പി സ്‌കൂള്‍ കെട്ടിടം കളക്ടര്‍ നിര്‍ദേശപ്രകാരം പൊളിച്ചു നീക്കി

കാസര്‍കോട്: ദേശീയപാത സര്‍വ്വീസ് റോഡില്‍ അപകടാവസ്ഥയില്‍ സ്ഥിതി ചെയ്തിരുന്ന കല്ലങ്കൈ എ.എല്‍.പി സ്‌കൂള്‍ കെട്ടിടം കളക്ടറുടെ നിര്‍ദേശപ്രകാരം പൊളിച്ചു നീക്കി. പരാതിയെ തുടര്‍ന്ന് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് ആര്‍.ഡി.ഒ എം.എസ് ബിജുകുമാര്‍ സ്ഥല പരിശോധ നടത്തിയിരുന്നു. ദേശീയപാത നിര്‍മ്മാണത്തിനായി വേണ്ടി ഏറ്റെടുത്ത സ്ഥലത്തേക്ക് തള്ളി നില്‍ക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ ഭാഗം ഏത് നിമിഷവും റോഡിലേക്ക് തകര്‍ന്നു വീഴാവുന്ന സ്ഥിതിയിലായിരുന്നു.
ഓടുമേഞ്ഞ സ്‌കൂള്‍ കെട്ടിടത്തില്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും കെട്ടിടത്തിന് സമീപത്തുകൂടി നടന്നു പോകുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്കും, സര്‍വ്വീസ് റോഡിലൂടെ കടന്ന് പോകുന്ന വാഹനങ്ങള്‍ക്കും കെട്ടിടം ഭീഷണി ഉയര്‍ത്തിയിരുന്നു. പൊന്നും വിലയ്‌ക്കെടുത്ത് നഷ്ടപരിഹാരം നല്‍കിയ കെട്ടിട ഭാഗം മാനേജര്‍ പൊളിച്ചു മാറ്റാന്‍ തയ്യാറാകുന്നില്ലെങ്കില്‍ എന്‍.എച്ച്.എ.ഐയ്ക്കു വേണ്ടി പൊളിച്ചുമാറ്റാന്‍ യു.എല്‍.സി.സി.എല്‍ പ്രതിനിധിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ആര്‍ഡിഒ നിര്‍ദ്ദേശിച്ചിട്ടും പൊളിച്ചു മാറ്റത്തിനാല്‍ പരാതിയുയര്‍ന്നിരുന്നു. തുടര്‍ന്ന് ബുധനാഴ്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തൊഴിലാളികള്‍ എത്തി കെട്ടിടം പൊളിച്ചു മാറ്റി.
ലെയ്‌സണ്‍ ഓഫീസര്‍ മനീഷ് കുമാര്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രൊജക്റ്റ് എഞ്ചിനീയര്‍ അശ്വന്ത്, സേഫ്റ്റി ഓഫീസര്‍ മഞ്ജുരാജ്, ദേശീയപാതാ അതോറിറ്റി ലെയ്സണ്‍ ഓഫീസര്‍ സേതുമാധവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊളിച്ചു നീക്കിയത്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Abdul Kader

Very good 👍

RELATED NEWS
Scroll to top

You cannot copy content of this page