ഉപ്പള: യൂത്ത് ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി.എ. മൂസ യോഗം ഉദ്ഘാടനം ചെയ്തു. ബി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അഷ്റഫ് ഇടനീര്‍, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് മരിക്കെ, ജനറല്‍ സെക്രട്ടറി എ.കെ. ആരിഫ്, സൈഫുള്ള തങ്ങള്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അബ്ദുള്ള മാദേരി, ഇര്‍ഷാദ് മൊഗ്രാല്‍, മുക്താര്‍ മഞ്ചേശ്വര്‍, ഗോള്‍ഡന്‍ റഹിമാന്‍, സെഡ്.എ. കയ്യാര്‍, വി.പി. അബ്ദുല്‍ കാദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സിദ്ദിഖ് ദണ്ടഗോളി സ്വാഗതവും ആസിഫലി കന്തല്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി ആസിഫലി കന്തല്‍ (പ്രസിഡന്റ്), മജീദ് പച്ചമ്പള (ജനറല്‍ സെക്രട്ടറി), ഫാറൂഖ് ചെക്ക് പോസ്റ്റ് (ട്രഷറര്‍), ഹാരിസ് പാവൂര്‍, മുഹമ്മദ് ഹനീഫ്, നൗഫല്‍ ചെറുഗോളി, മഹ്ഷൂക്ക് ഉപ്പള, സിറാജ് മാഷ്, ഹക്കീം കണ്ടിഗെ, മുജീബ് പേരാല്‍ (വൈസ് പ്രസിഡന്റുമാര്‍), സമദ് അരിമല, റിയാസ് പച്ചിലംപാറ, റിയാസ് കണ്ണൂര്‍, നിസാര്‍ ബായാര്‍, നൗഫല്‍ കൊടിയമ്മ, ഇര്‍ഷാദ് കുഞ്ചത്തൂര്‍, നിസാം ചെനമ്പാടി (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.







