ഓപ്പറേഷൻ തൂഫാൻ; പടന്നക്കാട് കോളേജിന് മുന്നിൽ നിൽക്കുകയായിരുന്ന യുവാവിൽ നിന്ന് എംഡി എം എ പിടികൂടി

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പടന്നക്കാട് നടത്തിയ റെയ്ഡില്‍ നീലേശ്വരം സ്വദേശി പിടിയില്‍. തട്ടാച്ചേരി രാമരത്തെ കെ എസ് അഭിഷേക്(27) ആണ് അറസ്റ്റിലായത്. യുവാവിൽ നിന്ന് ഒരു ഗ്രാം എംഡി എം എ കണ്ടെടുത്തു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ പടന്നക്കാട് നെഹ്‌റു കോളേജ് ഗേറ്റിന് സമീപം വച്ചാണ് യുവാവ് പിടിയിലായത്. നൈറ്റ് പെട്രോളിങ് നടത്തുന്നതിനിടെ പൊലീസിനെ കണ്ട യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് പിടികൂടി ചെയ്തപ്പോൾ വ്യക്തമായ മറുപടി യുവാവിൽനിന്ന് ലഭിച്ചില്ല. തുടർന്ന് ദേഹ പരിശോധന നടത്തിയതോടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും എംഡി എം എയും പാന്റ്സിന്റെ പോക്കറ്റില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത് ഹോസ്ദുർഗ് സ്റ്റേഷനിൽ എത്തിച്ചു. എസ്.ഐ പി ആര്‍ ശരത്തും സംഘവും ആണ് മയക്കുമരുന്ന് വേട്ട നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page